ന്യൂഡൽഹി: കൗമാര ലോകകപ്പിൽ ആരാധകരുടെ പ്രശംസ പിടിച്ചുപറ്റിയ പ്രകടനത്തിനു പിന്നാലെ ഇന്ത്യൻ സംഘം അണ്ടർ-19 ഏഷ്യാകപ്പ് യോഗ്യതാ പോരാട്ടത്തിന്. നവംബർ നാല് മുതൽ സൗദി വേദിയാവുന്ന യോഗ്യതാ റൗണ്ടിനുള്ള 23 അംഗ ഇന്ത്യൻടീമിനെ പ്രഖ്യാപിച്ചപ്പോൾ ലോകകപ്പിലെ മലയാളിതാരം കെ.പി. രാഹുൽ ഉൾപ്പെടെ 13 പേർ ഇടംപിടിച്ചു. അതേസമയം, സൂപ്പർ താരമായി പേരെടുത്ത കോമൾ തട്ടാൽ ഉൾപ്പെടെ ലോകകപ്പ് ടീമിലെ മൂന്നുപേരെ ഒഴിവാക്കിയാണ് കോച്ച് ലൂയി നോർടൻ അണ്ടർ-19 സംഘത്തെ പ്രഖ്യാപിച്ചത്. ഒരാഴ്ച മുമ്പ് തിരഞ്ഞെടുത്ത 29അംഗ സാധ്യതാ ടീമിൽ നിന്നാണ് അന്തിമ ടീമിനെ പ്രഖ്യാപിച്ചത്. കോമൾ തട്ടാലിന് പുറമെ ലോകകപ്പ് ടീമിലുണ്ടായിരുന്ന അഭിജിത് സർകാർ, അനികേത് ജാദവ് എന്നിവരെയും ഒഴിവാക്കി. ലോകകപ്പിൽ അമേരിക്കക്കെതിരായ ആദ്യ മത്സരത്തിൽ മികച്ച പ്രകടനം നടത്തിയിട്ടും തുടർന്നുള്ള രണ്ട് കളിയിൽ െപ്ലയിങ്ഇലവനിൽ നിന്നും ഒഴിവാക്കിയത് ഏറെ വിമർശനത്തിന് വഴിവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഏഷ്യകപ്പ് യോഗ്യതാ ടീമിൽനിന്നും കോച്ച് ടി മാറ്റിസ് ഒഴിവാക്കുന്നത്. പനിയെ തുടർന്ന് അഞ്ചുദിവസമായി പരിശീലനത്തിൽനിന്നും വിട്ടുനിന്നതാണ് കോമൾ തട്ടാലിനെ അണ്ടർ-19 ടീമിൽനിന്നും ഒഴിവാക്കാൻ കാരണമായി പറഞ്ഞത്. ഇന്ത്യൻ ടീം ബുധനാഴ്ച രാത്രി സൗദിയിലേക്ക് പറന്നു.
ടീം ഇന്ത്യ
ഗോൾകീപ്പർ: ധീരജ് സിങ് മൊയ്റാങ്തം, പ്രഭ്സുഖാൻ സിങ് ഗിൽ, മുഹമ്മദ് നവാസ്.
പ്രതിരോധം: ബൊറിസ് സിങ് താങ്ജം, ജിതേന്ദ്ര സിങ്, സഞ്ജീവ് സ്റ്റാലിൻ, അൻവർ അലി, സാഹിൽ പൻവാർ, ദീപക് താങ്റി, നാംഗ്യാൽ ബൂട്ടിയ, ആശിഷ് റായ്.
മധ്യനിര: സുരേഷ് സിങ് വാങ്ജാം, നിൻതോയ്ൻഗാൻബ മീതായ്, അമർജിത് സിങ്, ജീക്സൺ സിങ്, നൊങ്ദാംബ നാവോറിം, രാഹുൽ കെ.പി, റോഷൻ സിങ്, അഭിഷേക് ഹാൾഡർ, പ്രിൻസ്ടൺ റെബല്ലോ.
മുേന്നറ്റനിര: റഹിം അലി, ലാലാംപുയ, എഡ്മണ്ട്.
യോഗ്യതാ മത്സരം സൗദിയിൽ
ഗ്രൂപ് ‘ഡി’ യോഗ്യതാ മത്സരങ്ങൾക്ക് നവംബർ നാല് മുതൽ സൗദി അറേബ്യ വേദിയാവും. ആതിഥേയരാണ് ആദ്യ എതിരാളി. തുടർന്ന് യമൻ (നവംബർ 6), തുർക്മെനിസ്താൻ (8) എന്നിവരെ നേരിടും. ഗ്രൂപ് ചാമ്പ്യന്മാർ നേരിട്ട് ഏഷ്യാകപ്പ് യോഗ്യത നേടും. പത്ത് ഗ്രൂപ്പുകളിലെ രണ്ടാം സ്ഥാനക്കാരിൽ ആദ്യ അഞ്ചുപേർക്കും യോഗ്യത നേടാം. 2018 ഒക്ടോബറിൽ ഇന്തോനേഷ്യയിലാണ് ഏഷ്യാകപ്പ് മത്സരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.