യുവേഫ നേഷന്‍സ് ലീഗ്​: ഹോളണ്ടിനെ തകർത്ത്​ ഫ്രാൻസ്​

പാരിസ്: യുവേഫ നേഷന്‍സ് ലീഗിലെ ഫ്രാന്‍സ്- ഹോളണ്ട് പോരാട്ടത്തില്‍ ഫ്രാന്‍സിന്​ ജയം. പാരിസില്‍ നടന്ന മത്സരത്തില്‍ ഹോളണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഫ്രാന്‍സ് പരാജയപ്പെടുത്തിയത്​​. ഫ്രാൻസിന്​ വേണ്ടി കെയ്​ലിയൻ എംബാപ്പെ, ഒളിവിയർ ജൂഡ്​ എന്നിവരാണ്​ ഗോളുകൾ നേടിയത്​. ഹോളണ്ടിന്​ വേണ്ടി ബേബൽ​ ആശ്വാസ ഗോളടിച്ചു.

കരുത്തരേറ്റുമുട്ടിയപ്പോൾ ആദ്യ പകുതിയിൽ കെയ്​ലിയൻ എംബാപ്പെയിലൂടെ ഫ്രാൻസ്​ മുന്നിട്ട്​ നിന്നു. 14ാം മിനിറ്റിലായിരുന്നു എംബാപ്പെയുടെ ഗോൾ. എന്നാൽ രണ്ടാം പകുതിയില്‍ ബേബല്ലിലൂടെ ഹോളണ്ട് സമനില പിടിച്ചു. 74ാം മിനിറ്റില്‍ ഒളിവിയർ ജിറൂഡ് നേടിയ ഗോളിലൂടെയായിരുന്നു ലോക ചാമ്പ്യൻമാർ ജയം ഉറപ്പിച്ചത്​. കഴിഞ്ഞ മത്സരത്തില്‍ ഫ്രാന്‍സ് ജര്‍മനിയോട് സമനില വഴങ്ങിയിരുന്നു.

Tags:    
News Summary - uefa nationa's league france beats netherlands-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT