ലണ്ടൻ: ലാ ലിഗയിലെ റയൽ മഡ്രിഡല്ല ചാമ്പ്യൻസ് ലീഗിലെത്തുേമ്പാൾ. യൂറോപ്പിലെ അഭിമാന പോരാട്ടത്തിലേക്കെത്തുേമ്പാൾ, ക്രിസ്റ്റ്യാനോ റൊണാൾഡോക്കും സംഘത്തിനും പ്രത്യേക ഉൗർജമാണ്. ഒരിടവേളക്കുശേഷം ചാമ്പ്യൻസ് ലീഗിൽ ടോട്ടൻഹാം ഹോട്സ്പറിനെ നേരിടുേമ്പാൾ, റയൽ മഡ്രിഡിന് ഒരു കണക്കു വീട്ടാനുണ്ട്. ആഴ്ചകൾക്ക് മുമ്പ് സാൻറിയാഗോ ബെർണബ്യൂവിൽ സ്വന്തം ആരാധകർക്ക് മുമ്പിൽ സമനിലയിൽ കുരുക്കിയ ഇംഗ്ലീഷ് സംഘത്തെ എന്തു വിലകൊടുത്തും ഒതുക്കണം. അവരുടെ തട്ടകത്തിൽ തന്നെ ആ കണക്കുകൾ വീട്ടാൻ നന്നായി ഒരുങ്ങിയാണ് സിനദിൻ സിദാനും കൂട്ടരും ഇംഗ്ലണ്ടിലെത്തിയിരിക്കുന്നത്.
സൂപ്പർ താരം ഹാരി കെയ്ൻ മുന്നേറ്റം നയിക്കുന്ന ടോട്ടൻഹാമിനെ വിലകുറച്ചു കണ്ടതാണ് സാൻറിയാഗോ ബെർണബ്യൂവിൽ റയലിന് പിഴച്ചത്. റാഫേൽ വരാെൻറ സെൽഫ് ഗോളിൽ കുരുങ്ങിയ റയലിനെ 43ാം മിനിറ്റിൽ െപനാൽറ്റിഗോളാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് രക്ഷപ്പെടുത്തിയത്. പാസുകളും അവസരങ്ങളും പാഴാക്കുന്ന ക്രിസ്റ്റ്യാനോയല്ല യൂറോപ്യൻ ചാമ്പ്യൻഷിപ്പുകളിൽ. ചാമ്പ്യൻസ് ലീഗിൽ മൂന്നു മത്സരങ്ങൾ മാത്രം കഴിഞ്ഞപ്പോഴേക്കും ക്രിസ്റ്റ്യാനോ റൊണാൾഡോ അടിച്ചുകൂട്ടിയത് അഞ്ചു ഗോളുകൾ. മറുവശത്ത് കെയ്നും ഇതേ ഫോമിലാണ്. മൂന്ന് മത്സരങ്ങളിൽ അഞ്ചു ഗോളുകൾ. എന്നാൽ, പരിക്കേറ്റ് പുറത്തിരിക്കുന്ന കെയ്ൻ തിരിച്ചെത്തുമോയെന്ന കാര്യത്തിൽ സംശയമാണ്. ടോട്ടൻഹാമിെൻറ അതിവേഗ ഫുട്ബാളിനെ അതേനാണയത്തിൽ ആക്രമിച്ച് തിരിച്ചടിക്കുക തന്നെയാവും സിദാെൻറ തന്ത്രവും.
രണ്ടു ടീമുകളും സ്വന്തം ലീഗുകളിൽ തോൽവി വഴങ്ങിയാണ് ചാമ്പ്യൻസ് ലീഗിലേക്കെത്തുന്നത് എന്ന പ്രത്യേകതയുണ്ട്. ടോട്ടൻഹാം കഴിഞ്ഞ ദിവസം മാഞ്ചസ്റ്റർ യുനൈറ്റഡിനോട് (1-0) തോറ്റപ്പോൾ, റയൽ മഡ്രിഡിന് ദുർബലരായ ജിറോണയാണ് (2-0) തിരിച്ചടി നൽകിയത്. തോൽവിയിൽനിന്ന് തിരിച്ചെത്തി അഭിമാനം തിരിച്ചുപിടിക്കുകയാണ് ഇരു ടീമുകളുടെയും ലക്ഷ്യമെന്നതിനാൽ വെംബ്ലി സ്റ്റേഡിയത്തിൽ ഇന്ന് പോരാട്ടം തീപാറുമെന്നുറപ്പാണ്. ഇരുവരും ഗ്രൂപ്പിൽ ഏഴു പോയൻറുമായി ഒപ്പത്തിനൊപ്പമാണ്. ഇൗ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ െബാറൂസിയ ഡോർട്മുണ്ട് അപോവൽ നികോസിയെ നേരിടും. മൂന്നിൽ രണ്ടു മത്സരവും തോറ്റ ബൊറൂസിയക്ക് ഇന്ന് നിർണായകമാണ്.
ലിവർപൂൾ കൂളാണ്
ഗ്രൂപ് ‘ഇ’യിൽ കടുത്ത മത്സരങ്ങളാണ്. മൂന്ന് കളികൾ അവസാനിച്ചപ്പോൾ ലിവർപൂളിനും സ്പാർട്ടക്കിനും അഞ്ചു പോയൻറ് വീതം. തൊട്ടുപിറകെ നാലുപോയൻറുമായി സെവിയ്യയും. നോക്കൗട്ടിലേക്ക് ആരെല്ലാം കടക്കുമെന്നതിന് അവസാന പോരാട്ടംവരെ കാത്തിരിക്കണം. സ്പാർട്ടക്കിനെ ഇന്ന് മറികടന്നാൽ സെവിയ്യക്ക് രണ്ടാമതെത്താം.
നാപോളിക്ക് ഇന്ന് ജയിക്കണം
ഗ്രൂപ് എഫിൽ ഇറ്റാലിയൻ കരുത്തർ നിൽക്കണോ, പോണോയെന്ന് ഇന്നറിയാം. മൂന്ന് മത്സരത്തിൽ രണ്ടിലും തോറ്റ നാപോളിക്ക് ശക്തരായ മാഞ്ചസ്റ്റർ സിറ്റിയെ എതിരിടുേമ്പാൾ ജയിച്ചേതീരൂ. പ്രീമിയർ ലീഗിൽ തോൽവിയറിയാതെ കുതിക്കുന്ന സിറ്റിയെ നാപോളിക്ക് അതിജയിക്കാനാവുമോയെന്ന് കാത്തിരുന്ന് കാണേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.