ഫിഫ സംതൃപ്തർ; അണ്ടർ 17 ലോകകപ്പിന് കൊച്ചി വേദിയാകും

കൊച്ചി: അണ്ടര്‍ 17 ലോകകപ്പിന് കലൂര്‍ രാജ്യാന്തര സ്റ്റേഡിയം വേദിയാകും. സ്റ്റേഡിയത്തിന്‍െറയും പരിശീലന മൈതാനങ്ങളുടെയും നവീകരണ പ്രവര്‍ത്തനങ്ങള്‍ ഫിഫ സംഘം വിലയിരുത്തി. സ്റ്റേഡിയത്തിൻെറ നിർമാണ പ്രവർത്തനങ്ങളിൽ സംഘം പൂർണ തൃപ്തി രേഖപ്പെടുത്തി.

എന്നാൽ ഏതൊക്കെ മത്സരങ്ങളാണ് കൊച്ചിയിൽ നടക്കുക എന്ന കാര്യത്തിൽ ഫിഫ സംഘം വ്യക്‌തത നൽകിയില്ല. പരിശീലന ഗ്രൗണ്ടുകളായി നിശ്ചയിച്ചിട്ടുള്ള ഫോർട്ട് കൊച്ചി ഗ്രൗണ്ട്, പരേഡ് ഗ്രൗണ്ട്, പനമ്പിള്ളി നഗർ സ്പോർട്സ് അക്കാദമി, മഹാരാജാസ് സ്റ്റേഡിയം എന്നിവിടങ്ങളിലും സംഘം സന്ദർശനം നടത്തി.

മുന്നൊരുക്കങ്ങളുടെ രണ്ടാംഘട്ട പരിശോധനയാണ് ഇപ്പോൾ നടന്നത്. സാധ്യതാ പട്ടികയിലുള്ള ആറു വേദികളിലെ പരിശോധന കൊച്ചിയിൽ നിന്നാണ് ആരംഭിക്കുന്നത്. കൊച്ചിക്കുശേഷം നവി മുംബൈ, ഗോവ, ഡൽഹി, ഗോഹട്ടി, കൊൽക്കത്ത എന്നിവിടങ്ങളിലെ സ്റ്റേഡിയങ്ങളും സംഘം സന്ദർശിക്കും. പ്രോജക്ട് ലീഡർ ട്രേസി ലൂവിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ 13 പേരാണുള്ളത്.


 

Tags:    
News Summary - u19 world cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT