???????17 ????????????? ????????????? ???????????? ???????? ???????????? ????????? ??????????????

ലോകകപ്പ് സംഘാടനം ഇനിയും പഠിക്കേണ്ടിയിരിക്കുന്നു

ഫിഫയുടെ മത്സരം ആദ്യമായി നടത്തുന്നതി​െൻറ ആശങ്കകളും പാളിച്ചകളുമൊക്കെ സംഘാടനത്തിൽ പ്രതിഫലിക്കുന്നുണ്ട്. കൊച്ചിയിലെ കാണികളുടെ എണ്ണം കുറഞ്ഞതിനു പിന്നിലെ പ്രധാന കാരണവും അതാണ്. നിർദേശങ്ങൾ പട്ടാളച്ചിട്ടപോലെ പാലിക്കണം. അത് നടപ്പാക്കാൻ പൊലീസ്, കമാൻഡോ സേനകൾ. ആവേശത്തിന് അതിര് കൽപ്പിച്ച് വളൻറിയർമാർ, ആവശ്യത്തിന് കുടിവെള്ളമില്ല, ഭക്ഷണില്ല. ഏതൊരു മത്സര നടത്തിപ്പും വിജയിപ്പിക്കേണ്ട കാണികളെ അലോസരപ്പെടുത്ത ഇത്തരം ഇടപെടലുകൾ തീർച്ചയായും മറ്റേണ്ടതാണ്. നിർദേശങ്ങളും ചിട്ടകളും വേണ്ടെന്ന് അതിനർത്ഥമില്ല. അവ എങ്ങനെ നടപ്പാലികാകുന്നു എന്നതിൽ ശ്രദ്ധിക്കണം.

മീഡിയ റൂമിലെ സൗകര്യങ്ങളിൽ മാധ്യമപ്രവർത്തകരും പരാതി ഉന്നയിച്ചു. നല്ല ഇൻറർനെറ്റ് സൗകര്യമോ മറ്റോ ലഭിച്ചിരുന്നില്ല. ഫോട്ടോഗ്രാഫർമാർക്ക് ഗ്രൗണ്ടിൽ എഴുന്നേറ്റ് നിന്ന് ഫോട്ടോ എടുക്കാൻപോലും അനുവാദം നൽകിയില്ല. മാധ്യമങ്ങൾക്ക് അനുവദിച്ച പാർക്കിങ് സ്ഥലം വാഹനമൊഴിഞ്ഞ് കിടക്കുമ്പോഴും പ്രധാന ഗേറ്റിൽ വാഹനമിട്ടശേഷം അര കിലോമീറ്ററോളം നടക്കേണ്ട ഗതികേടുമുണ്ടായി. നൽകിയ ഭക്ഷണവും മോശം. 

വി.ഐ.പി ലോഞ്ചിൽ മത്സരസമയങ്ങളിൽ തിന്നാൽ തീരാത്ത വിഭവങ്ങളുമായി പ്രമുഖർ അങ്കംവെട്ടുമ്പോഴാണ് ഇതെന്നും സംഘാടകർ ഒാർക്കണം. ഫിഫയുടെ സീനിയർ ലോകകപ്പ് മത്സരങ്ങളിൽപ്പോലും ഇല്ലാത്ത ചിട്ടങ്ങളും നിർദേശങ്ങളുമാണ് ഇതെന്നാണ് വിവിധ രാജ്യാന്തര മത്സരങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളവർ പറയുന്നത്. ആഗ്രഹിച്ചു കിട്ടിയ ഫിഫ മത്സരം നന്നായി നടത്താൻ ഗൃഹപാഠം ചെയ്യേണ്ടവർ അത് ചെയ്തില്ല എന്നതാണ് കൊച്ചിയിൽ ആരവം കുറയാൻ കാരണം.

Tags:    
News Summary - U17 world cup football-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.