കൊൽക്കത്ത: അണ്ടർ 17 ലോകകപ്പിൽ പന്തു തട്ടുന്ന ഇന്ത്യയുടെ കൗമാര സംഘം ശേഷം, െഎ ലീഗിൽ ഒരു ടീമായി ഇറങ്ങും. ലോകകപ്പിന് ശേഷം ഇനിയെന്ത് എന്ന ചോദ്യം ഉയരുന്നതിനിടെയാണ് കൗമാര താരങ്ങളുടെ ഭാവി സുരക്ഷിതമാക്കാനുള്ള മാസ്റ്റർ പ്ലാനുമായി അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷെൻറ ടെക്നിക്കൽ കമ്മിറ്റി രംഗത്തു വരുന്നത്. ന്യൂഡൽഹി ഹോം ഗ്രൗണ്ടാക്കി, ഫെഡറേഷെൻറ ടീമായാവും അണ്ടർ 17 താരങ്ങൾ മത്സരിക്കുക. ഇതു സംബന്ധിച്ച് ഒക്ടോബർ പകുതിയോടെ അന്തിമ തീരുമാനമെടുക്കുമെന്ന് ടെക്നിക്കൽ കമ്മിറ്റി തലവൻ ശ്യാം ഥാപ്പ അറിയിച്ചു. 2019 അണ്ടർ 20 ലോകകപ്പിലേക്ക് മികച്ച ടീമിനെ വാർത്തെടുക്കുകയാണ് ലക്ഷ്യം. അണ്ടർ 20 ലോകകപ്പ് വേദിക്കായി ഇന്ത്യ സജീവ ശ്രമവുമായി രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.