കോഴിക്കോട്: കൗമാര ലോകകപ്പിൽ ഇന്ത്യൻനിരയിൽ കേരളത്തിെൻറ സാന്നിധ്യമായ െക.പി. രാഹുലിെൻറ മാതാപിതാക്കൾക്ക് സ്‌പോര്‍ട്‌സ് എജുക്കേഷന്‍ പ്രമോഷന്‍ ട്രസ്റ്റിെൻറ (സെപ്റ്റ്) ആദരം. തൃശൂർ സ്വദേശികളായ കെ.ബി. പ്രവീണിനെയും ബിന്ദുവിനെയും രാഹുലിെൻറ വല്യമ്മ സുമതിയെയുമാണ് ആദരിച്ചത്. പറപ്പൂരിലെ സെപ്റ്റ് സെൻററിൽ നിന്നായിരുന്നു രാഹുലിെൻറ ഫുട്ബാൾ തുടക്കം.
മകെൻറ മത്സരങ്ങൾക്ക് ഡൽഹിയിേലക്ക് ക്ഷണമുണ്ടെങ്കിലും നാളെ എട്ടുമണിക്ക് നടക്കുന്ന ഇന്ത്യ^യു.എസ്.എ മത്സരം കാണാൻ രാഹുലിെൻറ മാതാപിതാക്കൾ പോകുന്നില്ല. ഒമ്പതിന് നടക്കുന്ന ഇന്ത്യ-കൊളംബിയ മത്സരം കാണും. സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ടി.പി. ദാസൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കെ.എസ്. ശരത് ലാൽ അധ്യക്ഷനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.