21 അംഗ ഇന്ത്യൻ ടീമിൽ  മലയാളി താരം രാഹുൽ

അണ്ടർ 17 ഫുട്​ബാൾ ലോകകപ്പിന്​ കി​ക്കോഫ്​ കുറിക്കാൻ രണ്ടാഴ്​ച മാത്രം ബാക്കിനിൽക്കെ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. തൃശൂർ സ്വദേശി രാഹുൽ കന്നോലി പ്രവീൺ ഉൾപ്പെടെ 21 അംഗ ടീമിനെയാണ്​ ഒാൾ ഇന്ത്യ ഫുട്​ബാൾ ഫെഡറേഷൻ പ്രഖ്യാപിച്ചത്​. ‘‘ഞങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. ശക്​തരായ എതി​ര​ാളികളോടാണ്​ ഏറ്റുമുട്ടുന്നതെന്ന ഉറച്ച ബോധ്യമുണ്ട്​. എന്നാൽ, ഫുട്​ബാളിൽ അസാധ്യമായതൊന്നുമില്ല. അവസാനംവരെ ഞങ്ങൾ പൊരുതും’’ -കോച്ച്​ ലൂയിസ്​ നോർട്ടൻ ഡി മാറ്റോസ്​ പറഞ്ഞു.

ടീം: ഗോൾകീപ്പർ: ധീരജ്​ സിങ്​, പ്രഭ്​ശുകാൻ ഗിൽ, സണ്ണി ധൽവാൾ
ഡിഫൻറർ: ബോറിസ്​ സിങ്​, ജിതേന്ദ്രസിങ്​, അൻവർ അലി, സഞ്​ജീവ്​ സ്​റ്റാലിൻ, ഹെൻട്രി ആൻറണി, നമിത്​ ദേശ്​പാണ്ഡെ
മിഡ്​ഫീൽഡർ: സുരേഷ്​ സിങ്​, നിൻതോയിൻഗാൻബ മീതൈ, അമർജിത്​ സിങ്​ (ക്യാപ്​റ്റൻ), അഭിജിത്​ ശങ്കർ, കോമൽ താറ്റൽ, ലാലങ്​മാവിയ, ജീക്​സൺ സിങ്​, നോങ്​ഡാംബ നരോം, രാഹുൽ പ്രവീൺ, എം.ഡി. ഷാജഹാൻ.
ഫോർവേഡ്​: റഹീം അലി, അനികേത്​ ജാദവ്​.

 
Tags:    
News Summary - FIFA U-17 World Cup: India Announce 21-member Squad- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-17 01:00 GMT