??????? ??????? 17 ????????????? ??? ??????????? ??????????????????

ഇ​ന്ത്യ​ക്ക്​ മാ​ലി​യെ പേ​ടി; മൊറീ​ഷ്യ​സി​നോ​ട്​ ക​ളി​ക്കാം

ന്യൂ​ഡ​ൽ​ഹി: ലോ​ക​ക​പ്പി​ന്​ പ​ന്തു​രു​ളാ​ൻ 17 ദി​നം മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ സ​ന്നാ​ഹ മ​ത്സ​ര​ത്തി​ൽ നേ​രി​ടാ​ൻ എ​തി​രാ​ളി​യെ തേ​ടി ഇ​ന്ത്യ. ആ​തി​ഥേ​യ​ർ​ക്കെ​തി​രെ സൗ​ഹൃ​ദ മ​ത്സ​രം ക​ളി​ക്കാ​ൻ താ​ൽ​പ​ര്യ​വു​മാ​യി ലോ​ക​ക​പ്പി​നു​ള്ള ടീ​മു​ക​ൾ രം​ഗ​ത്തെ​ത്തി​യെ​ങ്കി​ലും ക​രു​ത്ത​രാ​യ എ​തി​രാ​ളി​യെ ഒ​ഴി​വാ​ക്കി ചെ​റു​മീ​നു​ക​ളെ നേ​രി​ടാ​നാ​ണ്​ ഇ​ന്ത്യ​ക്ക്​ താ​ൽ​പ​ര്യം. സിം​ഗ​പ്പൂ​ർ, മ​ലേ​ഷ്യ, ഇ​ന്തോ​നേ​ഷ്യ, ദ​ക്ഷി​ണാ​ഫ്രി​ക്ക അ​ണ്ട​ർ 17 ടീ​മു​ക​ളെ സൗ​ഹൃ​ദ മ​ത്സ​ര​ത്തി​നാ​യി ക്ഷ​ണി​ച്ചെ​ങ്കി​ലും ആ​രും ഇ​ന്ത്യ​യി​ലേ​ക്ക്​ വ​രാ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​ല്ല.

അ​തേ​സ​മ​യം, ഇ​ന്ത്യ​യു​മാ​യിക​ളി​ക്കാ​ൻ താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ച്ചെ​ത്തി​യ ആ​ഫ്രി​ക്ക​ൻ നേ​ഷ​ൻ​സ്​ ക​പ്പ്​ ചാ​മ്പ്യ​ന്മാ​രും നി​ല​വി​ലെ ലോ​ക​ക​പ്പ്​ റ​ണ്ണ​ർ അ​പ്പു​മാ​യ മാ​ലി​​യെ കോ​ച്ച്​ ലൂ​യി നോ​ർ​ട്ട​ൻ മാ​റ്റ്യൂ​സ്​ ത​ള്ളി. മാ​ലി​യെ പോ​ലൊ​രു ക​രു​ത്ത​രാ​യ സം​ഘ​ത്തെ നേ​രി​ടു​ന്ന​ത്​ ലോ​ക​ക​പ്പി​നൊ​രു​ങ്ങു​ന്ന ടീ​മി​ന്​ തി​രി​ച്ച​ടി​യാ​വു​മെ​ന്നാ​ണ്​ കോ​ച്ചി​​​​െൻറ വി​ശ​ദീ​ക​ര​ണം. സെ​പ്​​റ്റം​ബ​ർ 16, 20 തീ​യ​തി​ക​ളി​ലാ​യി ര​ണ്ട്​ സ​ന്നാ​ഹ മ​ത്സ​രം ക​ളി​ക്കാ​മെ​ന്നാ​യി​രു​ന്നു ആ​ഫ്രി​ക്ക​ൻ ചാ​മ്പ്യ​ന്മാ​രു​ടെ നി​ർ​ദേ​ശം. ‘മാ​ലി​യു​ടെ അ​പേ​ക്ഷ ഞ​ങ്ങ​ൾ നി​ര​സി​ച്ചു. ശാ​രീ​രി​ക​മാ​യി ക​രു​ത്ത​രും പ​വ​ർ ഗെ​യിം ശീ​ല​മാ​ക്കി​യ​വ​ർ​ക്കു​മെ​തി​രെ സൗ​ഹൃ​ദ മ​ത്സ​രം വെ​ല്ലു​വി​ളി​യാ​ണ്. ഇൗ ​ഘ​ട്ട​ത്തി​ൽ ക​ളി​ക്കാ​ർ​ക്ക്​ പ​രി​ക്കേ​റ്റാ​ൽ തി​രി​ച്ച​ടി​യാ​വും. പ്ര​ത്യേ​കി​ച്ച്​ എ​ല്ലാ പൊ​സി​ഷ​നി​ൽ ര​ണ്ട്​ ക​ളി​ക്കാ​ർ പോ​ലും ഇ​ല്ലാ​ത്ത അ​വ​സ്​​ഥ​യി​ൽ. ലോ​ക​ക​പ്പി​ന്​ മൂ​ന്നാ​ഴ്​​ച​യി​ൽ കു​റ​ഞ്ഞ ദി​വ​സം ബാ​ക്കി​നി​ൽ​ക്കെ പ​രീ​ക്ഷ​ണ​ത്തി​നി​ല്ല’ -കോ​ച്ച്​ നോ​ർ​ട്ട​ൻ വ്യ​ക്​​ത​മാ​ക്കി.

തു​ട​ർ​ന്നാ​ണ്​ അ​ഖി​ലേ​ന്ത്യ ഫു​ട്​​ബാ​ൾ ഫെ​ഡ​റേ​ഷ​ൻ ഏ​ഷ്യ​ൻ ടീ​മു​ക​ളെ സ​മീ​പി​ച്ച​ത്. പ്ര​തി​ഫ​ലം വാ​ഗ്​​ദാ​നം ചെ​യ്​​തി​ട്ടും സിം​ഗ​പ്പൂ​ർ, മ​ലേ​ഷ്യ, ദ​ക്ഷി​ണാ​ഫ്രി​ക്ക, ഇ​ന്തോ​നേ​ഷ്യ ടീ​മു​ക​ൾ നി​ര​സി​ച്ചു. അ​തേ​സ​മ​യം, മൊറീ​ഷ്യ​സ്​ ക​ളി​ക്കാ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​ട്ടു​ണ്ട്. ബു​ധ​നാ​ഴ്​​ച ഗോ​വ​യി​ൽ ഇ​ന്ത്യ​യെ നേ​രി​ടു​മെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ട്. ഒ​ക്​​ടോ​ബ​ർ ആ​റി​ന്​ അ​മേ​രി​ക്ക​ക്കെ​തി​രാ​യ ലോ​ക​ക​പ്പ്​ ​ഗ്രൂ​പ്​​ റൗ​ണ്ടി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ന്​ മു​മ്പ്​ ഇ​ന്ത്യ​യു​ടെ നി​ർ​ണാ​യ​ക മ​ത്സ​ര​മാ​വും ഇ​ത്.  ഇൗ ​മ​ത്സ​ര​ത്തി​ലെ പ്ര​ക​ട​നം കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​വും ലോ​ക​ക​പ്പി​നു​ള്ള 21 അം​ഗ അ​ന്തി​മ ടീ​മി​നെ പ്ര​ഖ്യാ​പി​ക്കു​ക.
Tags:    
News Summary - FIFA U-17 World Cup 2017: India to play Mauritius-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.