ഗോൾപോസ്റ്റിനു കുറുകെയുള്ള കുമ്മായവര കടക്കാതെ പന്തിനെ പ്രതിരോധിക്കാൻ അസാമാന്യ മിടുക്കുള്ള െഎകർ കസിയസ് എന്ന ഗോൾകീപ്പറെ സ്പാനിഷ് ഫുട്ബാൾ ഫെഡറേഷൻ മനസ്സിലാക്കുന്നത് 1997 ഇൗജിപ്ത് അണ്ടർ 17 ലോകകപ്പിലാണ്.
16 വയസ്സുള്ള ഇൗ താരം ഗ്ലൗ അണിഞ്ഞ് വലകാത്തപ്പോൾ സ്പെയിൻ കിരീടത്തിലേക്ക് കുതിക്കുമെന്ന് തോന്നിച്ചിരുന്നു. എന്നാൽ, കറുത്തകുതിരകളായ ഘാനക്കു മുന്നിൽ സെമിഫൈനലിൽ സ്പാനിഷ് പടക്ക് തോൽക്കേണ്ടിവന്നു. എങ്കിലും മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിൽ ജർമനിയെ 2-1ന് തോൽപിച്ച് തല ഉയർത്തിതന്നെ ഇൗജിപ്തിൽനിന്ന് മടങ്ങുേമ്പാൾ, ഗോൾവലകാത്ത ചെറുപ്പക്കാരനെ റയൽ മഡ്രിഡ് നോട്ടമിട്ടിരുന്നു. 1998ൽ റയൽ മഡ്രിഡ് താരത്തെ ‘സി’ ടീമിലെത്തിച്ചു.
തൊട്ടടുത്ത വർഷം ‘ബി’ ടീമിലും, പിന്നീട് സീനിയർ ടീമിലുമെത്തിയ കസിയസ് റയൽ മഡ്രിഡിെൻറ ഒഴിച്ചുകൂടാൻ പറ്റാത്ത െഎക്കൺ െപ്ലയറായി മാറി.
സ്പാനിഷ് ദേശീയ ടീമിൽ അരങ്ങേറ്റം കുറിക്കുന്നതിനുമുേമ്പ റയൽ മഡ്രിഡ് സീനിയർ ടീമിനായി കസിയസ് വലകാത്തു. 2000ത്തിൽ സ്പാനിഷ് ജഴ്സിയിൽ കസിയസ് അരങ്ങേറ്റംകുറിച്ചു.
167 മത്സരങ്ങൾക്കാണ് സ്പെയിനിനുവേണ്ടി താരം ഗ്ലൗ അണിഞ്ഞത്. 2010ൽ സ്പെയിൻ ലോകകപ്പ് ഫുട്ബാൾ കിരീടമണിഞ്ഞപ്പോൾ, വലകാത്തിരുന്ന െഎകർ കസിയസ് ടീമിെൻറ നായകൻകൂടിയായിരുന്നു. അണ്ടർ 17 ലോകകപ്പ് ഫുട്ബാൾ ജീവിതത്തിൽ നിർണായക സ്ഥാനം വഹിച്ചതായി കസിയസ് തന്നെ പിന്നീട് ഒാർക്കുന്നുണ്ട്.റയൽ മഡ്രിഡ് ജഴ്സിയിൽ 725 മത്സരങ്ങൾക്കാണ് താരം വലകാത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.