മൗ​റി​ന്യോ​ക്ക്​ ടോ​ട്ട​ൻ​ഹാ​മി​ൽ വി​ജ​യ​ത്തു​ട​ക്കം: ലിവർപൂളിന്​ ജയം; ആഴ്​സനലിന്​ സമനില

ല​ണ്ട​ൻ: ടോ​ട്ട​ൻ​ഹാം ഹോ​ട്​​സ്​​പ​റി​ൽ ഹോ​സെ മൗ​റി​ന്യോ യു​ഗ​ത്തി​ന്​ ശു​ഭാ​രം​ഭം. മൗ​റീ​സി​യോ പൊ​ ഷ​റ്റി​നോ​ക്ക്​ പ​ക​രം മൗ​റീ​ന്യോ കോ​ച്ചാ​യി ചാ​ർ​ജെ​ടു​ത്ത ആ​ദ്യ മ​ത്സ​ര​ത്തി​ൽ ടോ​ട്ട​ൻ​ഹാം 3-2ന്​ ​വെ ​സ്​​റ്റ്​​ഹാ​മി​നെ തോ​ൽ​പി​ച്ചു. ഹ്യൂ​ങ്​ മി​ൻ​സ​ണി​​െൻറ​യും (36) ലൂ​കാ​സ്​ മൗ​റ​യു​ടെ​യും (43) ഗോ​ൾ​മി​ക​വി ​ൽ ആ​ദ്യ​പ​കു​തി​യി​ൽ​ത​ന്നെ എ​തി​രാ​ളി​യു​ടെ ത​ട്ട​ക​ത്തി​ൽ സ്​​പ​ർ​സ്​ 2-0ത്തി​​െൻറ ലീ​ഡ്​ നേ​ടി.

ര​ണ്ടാം പ​കു​തി​യു​ടെ തു​ട​ക്ക​ത്തി​ൽ​ത​ന്നെ ഹാ​രി കെ​യ്​​ൻ (49) മൂ​ന്നാം ഗോ​ളും വ​ല​യി​ലാ​ക്കി. ടോ​ട്ട​ൻ​ഹാം ജ​ഴ്​​സി​യി​ൽ 175ാം ഗോ​ൾ തി​ക​ച്ച കെ​യ്​​ൻ ക്ല​ബി​​െൻറ ച​രി​ത്ര​ത്തി​ലെ മി​ക​ച്ച മൂ​ന്നാ​മ​ത്തെ മി​ക​ച്ച ഗോ​ൾ​വേ​ട്ട​ക്കാ​ര​നാ​യി. മി​ഷേ​ൽ അ​േ​ൻ​റാ​ണി​യോ (73), എ​യ്​​ഞ്ച​ലോ ഓ​ഗ്​​ബോ​ന്ന (96) എ​ന്നി​വ​രു​ടെ വ​ക​യാ​യി​രു​ന്നു ആ​തി​ഥേ​യ​രു​ടെ​ ആ​ശ്വാ​സ ഗോ​ളു​ക​ൾ.

ക്രിസ്​റ്റൽ പാലസിനെ 1-2ന്​ കീഴടക്കിയ ലിവർപൂൾ ഒന്നാം സ്​ഥാനത്ത്​ തുടരുന്നു. സാദിയോ മാനെയും റോബർ​ട്ടോ ഫിർമിനോയും ലിവർപൂളിന്​ വേണ്ടി വല കുലുക്കി. ഇഞ്ചുറി ടൈം ഗോളിൽ ആഴ്​സനൽ 2-2ന്​ സതാംപ്​ടണെതിരെ സമനില നേടി.

Tags:    
News Summary - Tottenham Hotspur secures win in Jose Mourinho's first game in charge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.