ന്യൂയോർക്: ഇൻറർനാഷനൽ ചാമ്പ്യൻസ് കപ്പിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ടോട്ടൻഹാം ജേതാക്കളായി. അവസാന മത്സരത്തിൽ സ്പാനിഷ് കരുത്തരായ അത്ലറ്റികോ മഡ്രിഡിനെ 1-0ത്തിന് ഇൻറർമിലാൻ തോൽപിച്ചെങ്കിലും ഗോൾ ശരാശരിയിൽ പിന്നിലായതോടെയാണ് ടോട്ടൻഹാം ജേതാക്കളായത്. അത്ലറ്റികോ മഡ്രിഡിനെ 4-0ത്തിന് തോൽപിച്ചിരുന്നെങ്കിൽ ഇൻററിന് ചാമ്പ്യന്മാരാവാമായിരുന്നു. ടോട്ടൻഹാമിനും ഡോർട്മുണ്ടിനും ഇൻറൻ മിലാനും ഏഴു പോയൻറ് വീതമാണ്. റോമ, എ.സി മിലാൻ എന്നിവർക്കെതിരെ ജയിച്ച ടോട്ടൻഹാം, ബാഴ്സലോണയെ സമനിലയിലും തളച്ചിരുന്നു.
മത്സരത്തിൽ 31ാം മിനിറ്റിൽ ലൊറ്റാർഡോ മാർട്ടിനസാണ് ഇൻററിെൻറ വിജയഗോൾ നേടുന്നത്. യുവേഫ സൂപ്പർ കപ്പിൽ റയൽ മഡ്രിഡിനെ നേരിടാനൊരുങ്ങുന്ന അത്ലറ്റികോ മഡ്രിഡിന് തോൽവി തിരിച്ചടിയാവും. മൂന്നിൽ രണ്ടു കളിയും തോറ്റ സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയാണ് 18 ക്ലബുകളുള്ള ഇൻറർനാഷനൽ ചാമ്പ്യൻസ് കപ്പിലെ അവസാന സ്ഥാനക്കാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.