സിറിയയിൽ വിമത സൈനികനായ ഗോൾകീപ്പർ കൊല്ലപ്പെട്ടു

ഡമസ്​കസ്​: സിറിയയിൽ ബശ്ശാർ സർക്കാരിനെതിരായ പോരാട്ടത്തിൽ വിമതരുടെ ശബ്​ദമായി മാറിയ അബ്​ദുൽ ബാസിത്​ അൽ സറൂത്(27) ​സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ ​െകാല്ലപ്പെട്ടു. ഫുട്​ബാൾ ഗോൾകീപ്പറായിരുന്നു.

സമാധാനപൂർവമുള്ള പ്രക്ഷോഭങ്ങ​ളെ സിറിയൻ സർക്കാർ അടിച്ചമർത്തിയതിനെ തുടർന്ന്​ ഇദ്ദേഹം വിമത സൈനികനായി മാറിയത്​ പ്രതിപാദിക്കുന്ന ഡോകുമ​െൻററി ഏറെ ശ്രദ്ധനേടിയിരുന്നു.

തലാൽ ദർകി സംവിധാനം ചെയ്​ത ‘റി​ട്ടേൺ ടു ഹുമുസ്​’ എന്ന ഡോകുമ​െൻററി സൺഡാൻസ്​ ചലചിത്രമേളയിൽ പുരസ്​കാരം നേടി. ബശ്ശാർ സർക്കാറിനെതിരെ സുറൂത്തി​​െൻറ വിപ്ലവ ഗാനങ്ങൾ ജനപ്രീതി നേടിയിരുന്നു.
Tags:    
News Summary - Syria war: Abdel Basset al-Sarout dies after Hama clashes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT