ഭുവനേശ്വർ: വടക്കുകിഴക്കൻ പോരാളികളെ തോൽപിച്ച് െഎ ലീഗിെല ‘ജയൻറ് കില്ലർ’ ഗോകുലം കേരള എഫ്.സി സൂപ്പർ കപ്പ് പോരാട്ടത്തിന്. നിർണായക യോഗ്യത മത്സരത്തിൽ നോർത്ത് ഇൗസ്റ്റ് യുനൈറ്റഡിനെ 2-0ന് തോൽപിച്ചാണ് ഗോകുലം കേരള െഎ ലീഗ്-െഎ.എസ്.എൽ വമ്പന്മാർ മാറ്റുരക്കുന്ന സൂപ്പർ കപ്പിന് യോഗ്യത നേടിയത്. ഗോകുലത്തിെൻറ ഉഗാണ്ടൻ സ്ട്രൈക്കർ ഹെൻറി കിസേക്കയുടെ മികവുറ്റ രണ്ടു ഗോളിലാണ് കേരളപ്പടയുടെ മുേന്നറ്റം. ഇതോടെ സൂപ്പർ കപ്പിൽ െഎ.എസ്.എൽ ഫൈനലിസ്റ്റുകളായ ബംഗളൂരു എഫ്.സിയെ ഗോകുലത്തിന് നേരിടണം. ഏപ്രിൽ ഒന്നിനാണ് ഇൗ പോരാട്ടം.
ആവേശം നിറഞ്ഞ മത്സരത്തിൽ പ്രവചനങ്ങളെ കാറ്റിൽപറത്തിയാണ് ഗോകുലം നിറഞ്ഞുകളിച്ചത്. നോർത്ത് ഇൗസ്റ്റിനെതിരെ ഒപ്പത്തിനൊപ്പം പോരാടിയ ഗോകുലം 43ാം മിനിറ്റിലാണ് ആദ്യ ഗോൾ നേടിയത്. വലതു ഭാഗത്തിലൂടെ ഒാഫ്ലൈൻ കെണിപൊട്ടിച്ച് കുതിച്ച കിസേക്കക്ക് അർജുൻ ജയരാജ് നൽകിയ ത്രൂപാസാണ് ഗോളിലേക്ക് വഴിതുറന്നത്. ബോക്സിെൻറ വലതുമൂലയിൽനിന്ന് താരം അനായാസം പന്ത് വലയിലെത്തിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ മൂർച്ചയേറിയ ആക്രമണങ്ങളുമായി നോർത്ത് ഇൗസ്റ്റ് ഗോകുലം ഗോൾമുഖത്ത് അങ്കലാപ്പ് തീർത്തുകൊണ്ടിരുന്നു. എന്നാൽ, 75ാം മിനിറ്റിൽ വീണ്ടും ഗോകുലം ഗോൾ നേടി നോർത്ത് ഇൗസ്റ്റിനെ ഞെട്ടിച്ചു. ഇത്തവണയും അർജുൻ ജയരാജിെൻറ മനോഹരമായ പാസിൽനിന്നായിരുനനു കിസേക്കയുടെ ഗോൾ. ഇതോെട പ്രതിരോധം കനപ്പിച്ച ഗോകുലം അവസാനം വരെ പൊരുതി കളി ജയിച്ചു.
ചർച്ചിൽ ബ്രദേഴ്സിന് യോഗ്യത ഡൽഹിയെ 2-1ന് തോൽപിച്ചു
ഭുവനേശ്വർ: െഎ ലീഗിൽ ഒമ്പതാം സ്ഥാനക്കാരായ ചർച്ചിൽ ബ്രദേഴ്സിന് സൂപ്പർ കപ്പ് യോഗ്യത. െഎ.എസ്.എൽ ടീം ഡൽഹി ഡൈനാമോസിനെ 2-1ന് തോൽപിച്ചാണ് ചർച്ചിൽ സൂപ്പർ കപ്പിന് യോഗ്യത നേടിയത്.
നിശ്ചിത സമയം 1-1ന് സമനിലയിലായതോടെ അധിക സമയത്തേക്ക് നീങ്ങിയ മത്സരത്തിൽ, 106ാം മിനിറ്റിൽ വില്ലിസ് പ്ലാസ നേടിയ ഗോളിലാണ് ഗോവക്കാർ െഎ.എസ്.എൽ ടീമിനെ മുട്ടുകുത്തിച്ചത്. ചർച്ചിലിെൻറ രണ്ടുഗോളുകളും പ്ലാസ നേടിയപ്പോൾ, ഡൽഹിയുടെ ആശ്വാസ ഗോൾ സൂപ്പർ താരം കാലു ഉച്ചെയുടെ ബൂട്ടിൽ നിന്നായിരുന്നു. ഇതോടെ, സൂപ്പർ കപ്പ് പ്രീക്വാർട്ടറിൽ ചർച്ചിൽ, െഎ ലീഗ് വമ്പന്മാരായ മോഹൻ ബഗാനെ നേരിടും.
െഎ.എസ്.എല്ലിൽ സീസണിലെ പോരാട്ടം എട്ടാം സ്ഥാനത്ത് അവസാനിപ്പിക്കേണ്ടിവന്ന ഡൽഹി ഡൈനാമോസിന് സൂപ്പർ കപ്പ് യോഗ്യതക്ക് ചർച്ചിൽ ബ്രദേഴ്സിനെ ലഭിച്ചതോടെ മത്സരം ജയിക്കാമെന്നായിരുന്നു കോച്ച് മിഗ്വൽ പോർചുഗലിെൻറ കണകൂട്ടൽ. എതിരാളികളെ വിലകുറച്ച് കണ്ടതിന് ഡൽഹിക്ക് കളത്തിൽ പണികിട്ടി. കാലു ഉച്ചെയെ ഏക സ്ട്രൈക്കറായി കളിപ്പിച്ചതിന് ആറാം മിനിറ്റിൽ തന്നെ ഫലം കണ്ടെങ്കിലും ചർച്ചിൽ ബ്രദേഴ്സ് മനോഹരമായി തിരിച്ചുവരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.