Posted On
date_range Updated On
date_range ഛേത്രിക്ക് ഇന്ന് സെഞ്ച്വറി; ഇന്ത്യ ഇന്ന് കെനിയക്കെതിരെ
മുംബൈ: ഇൻറർകോണ്ടിനെൻറൽ കപ്പ് ഫുട്ബാളിൽ ഇന്ത്യ ഇന്ന് കെനിയയെ നേരിടുേമ്പാൾ എല്ലാ കണ്ണുകളും നായകൻ സുനിൽ ഛേത്രിയിലേക്ക്. തായ്പേയിക്കെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ അന്താരാഷ്ട്ര കരിയറിലെ മൂന്നാം ഹാട്രിക്കോടെ കളം നിറഞ്ഞ താരം നീല ജഴ്സിയിൽ ഇന്ന് സെഞ്ച്വറി തികയ്ക്കും.
ഇതിഹാസതാരം ബെയ്ചുങ് ബൂട്ടിയക്ക് (104) ശേഷം സെഞ്ച്വറി ക്ലബിലെത്തുന്ന ആദ്യ താരമാവും ഛേത്രി. 2005ൽ പാകിസ്താനെതിരെ അരങ്ങേറ്റം കുറിച്ച ഛേത്രി 59 ഗോളുമായി നീലക്കടുവകളുടെ ഏറ്റവും മികച്ച ഗോൾവേട്ടക്കാരനും കൂടിയാണ്.
ഇന്നത്തെ മത്സരത്തിലെ ജയം ടീമിെൻറ ഫൈനൽ പ്രവേശനം എളുപ്പമാക്കും. ആദ്യ മത്സരത്തിൽ ഇന്ത്യ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് ചൈനീസ് തായ്പേയിയെ ഗോളിൽ മുക്കിയിരുന്നു. ശനിയാഴ്ച നടന്ന രണ്ടാം മത്സരത്തിൽ ന്യൂസിലാൻഡിനെ 2-1ന് തോൽപിച്ച് കെനിയയും തികഞ്ഞ ആത്മവിശ്വാസത്തിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.