കോഴിക്കോട്: ഇന്ത്യൻ സൂപ്പർലീഗ് നാലാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായി മുൻ ഇംഗ്ലീഷ് താരവും കോച്ചുമായ സ്റ്റുവർട്ട് പിയേഴ്സിന് സാധ്യത. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിെന ഫൈനൽ വരെയെത്തിച്ച സ്റ്റീവ് കോപ്പലിെൻറ പിൻഗാമിയായി മാഞ്ചസ്റ്റർ സിറ്റി, ന്യൂകാസിൽ, ഇംഗ്ലണ്ട് താരവും 20 വർഷത്തിലേറെ കോച്ചിങ് പരിചയവുമുള്ള പിയേഴ്സ് എത്തുമെന്ന് പ്രമുഖ ഫുട്ബാൾ വെബ്സൈറ്റുകൾ റിപ്പോർട്ട് ചെയ്തു. ബ്ലാസ്റ്റേഴ്സ് താരം മൈക്കൽ ചോപ്രയും ട്വിറ്ററിലൂടെ ഇക്കാര്യം പുറത്തുവിട്ടു.
കോപ്പലിനെ നിലനിർത്താൻ ആദ്യ ഘട്ടത്തിൽ ബ്ലാസ്റ്റേഴ്സ് ചർച്ചകൾ ആരംഭിച്ചിരുന്നെങ്കിലും പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. മുൻ ഇംഗ്ലണ്ട് കോച്ച് സ്വെൻ ഗൊരാൻ എറിക്സൺ, മുൻ സ്കോട്ലൻഡ് മാനേജർ ബില്ലി മക്കിൻലെ എന്നിവരെയും പരിഗണിച്ചശേഷമാണ് സ്റ്റുവർട്ട് പിയേഴ്സുമായി കരാറിലെത്തിയതെന്നാണ് റിപ്പോർട്ട്. ഒൗദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവും. ഇൗ മാസം 15 ആണ് കോച്ചിനെ പ്രഖ്യാപിക്കാനുള്ള അവസാന തീയതി.
പ്രഥമ സീസൺ മുതൽ ഇംഗ്ലീഷുകാരെ പരിശീലക കുപ്പായത്തിലെത്തിക്കുന്ന ബ്ലാസ്റ്റേഴ്സ് െഎ.എസ്.എൽ അടിമുടിമാറുന്ന നാലാം സീസണിലും ശൈലിയിൽ മാറ്റമില്ലെന്ന് പ്രഖ്യാപിക്കുകയായി.
ഇംഗ്ലീഷ് ഫുട്ബാളിൽ കളിക്കാരനും കോച്ചായും പേരെടുത്ത 56കാരെൻറ വരവ് െഎ.എസ്.എല്ലിൽ ബ്ലാസ്റ്റേഴ്സിന് നിർണായകമാവും. 12 വർഷം ഇംഗ്ലീഷ് കുപ്പായമണിഞ്ഞ പിയേഴ്സ് പ്രതിരോധനിരയിലെ മികച്ച താരമായിരുന്നു. 78 മത്സരങ്ങളിൽ ദേശീയ ടീമിനായി കളിച്ചു. 1978 മുതൽ 2002 വരെ നീണ്ട ക്ലബ് കരിയറിൽ നോട്ടിങ്ഹാം, ന്യൂകാസിൽ, വെസ്റ്റ്ഹാം, മാഞ്ചസ്റ്റർ സിറ്റി ടീമുകൾക്കായി കളിച്ചു. രണ്ടുവർഷം മാഞ്ചസ്റ്റർ കോച്ചായിരുന്നു. തുടർന്ന് ആറു വർഷം ഇംഗ്ലണ്ട് അണ്ടർ 21 ടീമിനെയും 2012 ഒളിമ്പിക്സിൽ ബ്രിട്ടനെയും ഇടക്കാലത്ത് ഇംഗ്ലണ്ട് ദേശീയ ടീമിനെയും പരിശീലിപ്പിച്ചു. പ്രതിരോധത്തിലെ വ്യത്യസ്ത ശൈലികൊണ്ട് ‘ൈസക്കോ’ എന്ന വിളിപ്പേരിനുടമയായ സ്റ്റുവർട്ട് പിയേഴ്സ് അതേ പേരിൽതന്നെ തെൻറ ആത്മകഥയും പ്രസിദ്ധീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.