ലണ്ടൻ: സഹതാരത്തോട് കാണിച്ച അതിക്രമത്തിന് ഇംഗ്ലീഷ് സ്ട്രൈക്കർ റഹീം സ്റ്റെർലി ങ്ങിന് ഒരു കളിയിൽ വിലക്ക്. സിറ്റി-ലിവർപൂൾ ഇംഗ്ലീഷ് ക്ലാസിക്കിൽ എതിർചേരിക്കൊപ്പ മായിരുന്ന ജോ ഗോമസിനെ കഴുത്തിനു പിടിച്ചതാണ് െപാല്ലാപ്പായത്. മോണ്ടിനെഗ്രോക്ക െതിരായ യൂറോ 2020 യോഗ്യത മത്സരത്തിൽ സ്റ്റെർലിങ് പുറത്തിരിക്കും.
ലിവർപൂൾ ആധികാ രിക ജയം നേടിയ കളിയിൽ വിജയികളുടെ കുപ്പായത്തിലായിരുന്നു ജോ ഗോമസ്. സ്റ്റെർലിങ് സിറ്റി ജഴ്സിയിലും. കളിക്കിടെ മൈതാനത്ത് ഇരുവരും ഉരസിയിരുന്നു. മത്സരം അവസാനിച്ച് 24 മണിക്കൂറിനിടെ ദേശീയ ടീം ക്യാമ്പിൽ എത്തിയപ്പോഴാണ് പഴയ പോര് വീണ്ടും പുറത്തായത്. കാൻറീനിൽവെച്ച് അരിശം മൂത്ത് ഗോമസിെൻറ കഴുത്തിനു പിടിച്ച സ്റ്റെർലിങ് വൈകാതെ പിടിവിട്ടെങ്കിലും കാര്യങ്ങൾ കൈവിട്ടുപോയിരുന്നു.
10 സെക്കൻഡ് കാര്യമേ സംഭവിച്ചുള്ളൂവെന്നും വികാരത്തിന് കീഴ്പ്പെട്ടുപോയതാണെന്നും ഇപ്പോൾ എല്ലാം ശരിയായെന്നും പീന്നീട് സ്റ്റെർലിങ് സമൂഹ മാധ്യമത്തിൽ കുറിച്ചു. ഫുട്ബാളിൽ വികാര പ്രകടനത്തിന് സാധ്യത കൂടുതലാണെന്നും കളിയെ സ്നേഹിച്ചാണ് തങ്ങൾ ഫുട്ബാളിലെത്തിയതെന്നും ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറയുന്നു.
അതേസമയം, ഗോമസിെൻറ കണ്ണിനു താഴെ നേരിയ പരിക്കേറ്റിട്ടുണ്ട്. അതേസമയം, ക്ലബുകൾ തമ്മിലെ ശത്രുത ദേശീയ ക്യാമ്പിലേക്ക് അടുപ്പിക്കാത്തതായിരുന്നു ഇംഗ്ലണ്ടിെൻറ കരുത്തെന്ന് കോച്ച് ഗാരെത് സൗത്ഗെയ്റ്റ് പറഞ്ഞു. അത് തെറ്റിയതിനാണ് നടപടി. മൊത്തം താരങ്ങളുടെ അനുമതിയോടെയാണ് പുറത്തിരുത്തിയത്- കോച്ച് വിശദീകരിച്ചു. ഇംഗ്ലണ്ടിെൻറ 1,000ാമത്തെ കളിയാണ് മോണ്ടിനെഗ്രോക്കെതിരെ വ്യാഴാഴ്ച നടക്കുന്നത്. നിലവിൽ ഗ്രൂപ് എയിൽ ഒന്നാമതാണ് ഇംഗ്ലണ്ട്. ഈ കളി ജയിച്ചാൽ യൂറോ യോഗ്യതയാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.