Posted On
date_range Updated On
date_range വിനീതിനെ ജോലിയില്‍നിന്നു പിരിച്ചുവിട്ട നടപടിയില്‍ കേന്ദ്രം ഇടപെടുന്നു
ന്യൂഡല്‍ഹി: ഫുട്ബാള്‍ താരം സി.കെ. വിനീതിനെ ജോലിയില്‍നിന്നു പിരിച്ചുവിട്ട നടപടിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നു. അക്കൗണ്ടൻറ് ജനറല്‍ ഓഫിസിെൻറ നടപടിയെക്കുറിച്ച് അന്വേഷിക്കുമെന്ന് കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് ആരാഞ്ഞ് ഏജീസ് ഓഫിസിനു കത്തയക്കുമെന്നും മന്ത്രി വ്യക്തമാക്കി. മതിയായ ഹാജരില്ലെന്ന കാരണത്തിലാണ് സി.കെ. വിനീതിനെ ഏജീസ് ഓഫിസിലെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടത്. തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന കായികമന്ത്രി അടക്കമുള്ളവര്‍ സി.എ.ജി ശശികാന്ത് ശര്‍മക്ക് കത്തയച്ചെങ്കിലും പിരിച്ചുവിടൽ നടപടിയുമായി മുന്നോട്ടു പോകുകയായിരുന്നു.
താരങ്ങളെ സംബന്ധിച്ചിടത്തോളം നന്നായി കളിക്കുകയും രാജ്യത്തിനായി നേട്ടങ്ങളുണ്ടാക്കുകയുമാണ് പ്രധാനം. അവർക്കു പരമാവധി ഇളവുകള്‍ നല്‍കണം. ഹാജറുമായി ബന്ധപ്പെട്ട വിഷയത്തിൽ വിനീതിെൻറ കൂടെനിൽക്കുമെന്നും കേന്ദ്ര കായികമന്ത്രി വ്യക്തമാക്കി.വിനീതിനെ ജോലിയില്‍ സ്ഥിരപ്പെടുത്താതെ പിരിച്ചുവിട്ടതായ ഡെപ്യൂട്ടി അക്കൗണ്ടൻറ് ജനറലിെൻറ ഉത്തരവ് ബുധനാഴ്ചയാണ് പുറത്തിറങ്ങിയത്. 2012ൽ സ്പോര്‍ട്സ് ക്വാട്ടയില്‍ ഏജീസ് ഓഫിസിലെ ഓഡിറ്ററായാണ് വിനീത് ജോലിയില്‍ കയറുന്നത്. 2014ല്‍ അവസാനിക്കേണ്ടിയിരുന്ന പ്രബേഷന്‍ കാലാവധി ഹാജര്‍ കുറവാണെന്ന് ചൂണ്ടിക്കാട്ടി രണ്ടു വര്‍ഷത്തേക്കു നീട്ടിയിരുന്നു. ഈ കാലാവധി 2016ല്‍ അവസാനിച്ചു. പ്രബേഷന്‍ കാലാവധി രണ്ടു വര്‍ഷത്തിലേറെ നീട്ടാന്‍ കഴിയില്ലെന്ന ചട്ടം ചൂണ്ടിക്കാട്ടിയാണ് പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവിറങ്ങിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.