ലോകകപ്പിനുള്ള സ്​പെയിൻ ടീമിനെ പ്രഖ്യാപിച്ചു; മൊറാറ്റയില്ല, കോസ്​റ്റ ടീമിൽ

മഡ്രിഡ്​: കിരീട സ്വപ്​നങ്ങൾ നെയ്​തെടുത്ത്​ സ്​പാനിഷ്​ അർമഡ സ്​പെയിനിലേക്ക്​ പറക്കു​േമ്പാൾ ചുക്കാൻപിടിക്കാൻ 2010ലെ ചാമ്പ്യൻ തലമുറ. റഷ്യ ലോകകപ്പിനുള്ള സ്​പെയിനി​​െൻറ 24 അംഗ സംഘത്തെ കോച്ച്​ ജുലെൻ ലോപെറ്റ്​ഗുയി പ്രഖ്യാപിച്ചപ്പോൾ ആറുപേർ രാജ്യത്തി​​െൻറ ആദ്യ ലോകകപ്പ്​ ഹീറോകൾ. കളിമെനയാൻ ​ഇതിഹാസ പുത്രൻ ആന്ദ്രെ ഇനിയേസ്​റ്റയും സെർജിയോ ബുസ്​ക്വറ്റ്​സും പ്രതിരോധത്തിൽ നായകൻ സെർജിയോ റാമോസ്​, ജെറാഡ്​ പിക്വെ. മധ്യനിരയിൽ ഡേവിഡ്​ സിൽവ, ഗോൾവലക്കു മുന്നിൽ പെപെ റെയ്​ന.

ആറുപേരും ദക്ഷിണാഫ്രിക്കൻ മണ്ണിൽ സുവർണ മുദ്രചാലിച്ച സ്​പാനിഷ്​ സംഘത്തിലുള്ളവർ. അന്ന്​ ​െഎകർ കസീയസ്​ ഗോൾകീപ്പറായപ്പോൾ റെയ്​ന ബെഞ്ചിലായിരുന്നുവെങ്കിൽ ഇക്കുറിയും അതാവും യോഗം. ഡേവിഡ്​ ഡി ഗിയയുടെ നിഴലിലാവും ​നാപോളി ഗോൾകീപ്പറായ റെയ്​ന.

അതേസമയം, കഴിഞ്ഞ സീസണിൽ പൊന്നുംവിലയിൽ റയൽ മഡ്രിഡിൽനിന്ന്​ ചെൽസിയിലെത്തിയ അൽവാരോ മൊറാറ്റയെ ഒഴിവാക്കി. സീസണിലെ നിറംമങ്ങിയ പ്രകടനമാണ്​ മൊറാറ്റക്ക്​ തിരിച്ചടിയായത്​. എന്നാൽ, വഴക്കാളിയായ ഡീഗോ കോസ്​റ്റ ഇടംനേടി. റയൽ മഡ്രിഡിൽനിന്ന്​ ആറും ബാഴ്​സലോണയിൽനിന്ന്​ നാലും ​താരങ്ങൾ ടീമിൽ ഇടംനേടി. ഇംഗ്ലീഷ്​ പ്രീമിയർ ലീഗിൽനിന്ന്​ നാലുപേരെയും ഉൾപ്പെടുത്തി. 
ഗ്രൂപ്​ ‘ബി’യിൽ ഇറാൻ, മൊ​േ​റാക്കോ, പോർചുഗൽ ടീമുകൾക്കൊപ്പമാണ്​ സ്​പെയിൻ. 


ടീം സ്​പെയിൻ
ഗോൾ കീപ്പർ: പെപെ റെയ്​ന (നാപോളി), ഡേവിഡ്​ ഡി ഗിയ (മാ. യുനൈറ്റഡ്​), കെപ അരിസബലാഗ (ബിൽബാവോ).
പ്രതിരോധം: നാചോ ഫെർണാണ്ടസ്​, സെർജിയോ റാമോസ്​, ഡാനി കാർവയാൽ (റയൽ മഡ്രിഡ്​), ജെറാഡ്​ പിക്വെ, ജോർഡി ആൽബ (ബാഴ്​സലോണ), അൽവാരോ ഒഡ്രിസോള (സൊസീഡാഡ്​), നാചോ മോൺറിയൽ (ആഴ്​സനൽ), സെസാർ ആസ്​പിലിക്യൂറ്റ (ചെൽസി).
മധ്യനിര: ആന്ദ്രെ ഇനിയേസ്​റ്റ, സെർജിയോ ബുസ്​ക്വറ്റ്​സ്​ (ബാഴ്​സലോണ), സോൺ നിഗ്വെസ്​, കൊകെ (അത്​ലറ്റികോ), ഇസ്​കോ, മാർകോ അസൻസിയോ (റയൽമഡ്രിഡ്​), തിയാഗോ അൽകൻറാര (ബയേൺ), ഡേവിഡ്​ സിൽവ (മാ.സിറ്റി).
മു​ന്നേറ്റം: ഇയാഗോ അസ്​പസ്​ (സെൽറ്റവിഗോ), റോഡ്രിഗോ (വലൻസിയ), ഡീഗോ കോസ്​റ്റ (അത്​ലറ്റികോ മഡ്രിഡ്​), ലൂകാസ്​ വാസ്​ക്വസ്​ (റയൽ മഡ്രിഡ്​).

 

Tags:    
News Summary - Spain World Cup squad- sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.