ഗാംഗുലി ഇന്ത്യൻ ടീമംഗങ്ങളുമായി കൂടികാഴ്​ച നടത്തും

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ്​ ടീമിലെ പടലപിണക്കങ്ങൾ രൂക്ഷമായിരിക്കേ മുൻ ഇന്ത്യൻ നായകൻ സൗരവ്​ ഗാംഗുലി ടീമംഗങ്ങളുമായി കൂടികാഴ്​ച നടത്തും. നിലവിലെ കോച്ച്​ അനിൽ കുംബ്ലെയെ കുറിച്ചുള്ള അഭിപ്രായം അറിയുന്നതിനായാണ്​  ഗാംഗുലിയുടെ കൂടികാഴ്​ചയെന്നാണ്​ റിപ്പോർട്ട്​. പുതിയ ഇന്ത്യൻ ടീം പരിശീലകനെ തെരഞ്ഞെടുക്കുന്നതിനായുളള മുന്നംഗ സമിതിയിൽ സൗരവ്​ ഗാംഗുലിയും അംഗമാണ്​. സചിൻ തെൻഡുൽക്കർ, വി.വി.എസ്​ ലക്ഷൺ എന്നിവരാണ്​ സമിതിയി​ലെ മറ്റ്​ അംഗങ്ങൾ.

ഞായറാഴ്​ച പാകിസ്​താനെതിരെ ചാമ്പ്യൻസ്​ ട്രോഫിയിൽ ആദ്യ മൽസരത്തിന്​ ഇറങ്ങാനിരിക്കെ കുംബ്ലെയും ഇന്ത്യൻ ടീം ക്യാപ്​റ്റൻ കോലിയും തമ്മിലുള്ള അഭിപ്രായ ഭിന്നതകൾ രൂക്ഷമാണെന്ന്​​ വാർത്തകളുണ്ട്​. സുനിൽ ഗവാസ്​കർ ഉൾ​പ്പടെയുള്ള മുൻ ഇന്ത്യൻ താരങ്ങൾ ഇരുവരുടെയും ഇടയിൽ നില നിൽക്കുന്ന ശീത സമരത്തിൽ ആശങ്ക പ്രകടിപ്പിച്ച്​ രംഗത്തെത്തിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ സൗരവ്​ ഗാംഗുലിയുടെ ​സന്ദർശനമെന്നതും ശ്രദ്ധേയമാണ്​.

ജൂൺ 20ന്​ കുംബ്ലെയുടെ കാലവധി അവസാനിക്കുന്നതിനെ തുടർന്ന്​ ബി.സി.സി.​െഎ പുതിയ കോച്ചിനെ തേടി അപേക്ഷകൾ ക്ഷണിച്ചിരുന്നു. മുൻ ഇന്ത്യൻ താരം വിരേന്ദർ സെവാഗ്​ ഉൾപ്പടെയുള്ളവർ അപേക്ഷകൾ സമർപ്പിച്ചിട്ടുണ്ട്​. കുംബ്ലെയും അപേക്ഷ നൽകിയിട്ടുണ്ട്​. കുംബ്ലെക്ക്​ കരാർ കാലവധി നീട്ടി നൽകാത്തതി​നെതിരെ വിവിധ കോണുകളിൽ നിന്ന്​ ബി.സി.സി.​െഎക്കെതിരെ എതിർപ്പുയർന്നിരുന്നു.

Tags:    
News Summary - Sourav Ganguly Meets With Team India For Feedback On Coach Anil Kumble

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-04 02:19 GMT