ഷവര്‍മ കഴിച്ച് ദേശീയ ഫുട്ബാളര്‍  ഷഹിന്‍ ലാലിന് ഭക്ഷ്യവിഷബാധ

കക്കോടി: കോഴിക്കോട് മെഡിക്കല്‍ കോളജ് കാമ്പസിന് സമീപത്തെ ഒജീന്‍ ബേക്കറിയില്‍നിന്ന് ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റവരില്‍ ദേശീയ ഫുട്ബാള്‍ താരം ഷഹിന്‍ ലാലും. ഐ ലീഗ് ക്ളബ് ഭാരത് എഫ്.സിയുടെ ഗോള്‍കീപ്പറായ ഷഹിന്‍ലാല്‍, പുതിയ സീസണില്‍ മുംബൈ എഫ്.സിയുമായി കരാറില്‍ ഒപ്പിടാനുള്ള യാത്രക്ക് മുമ്പാണ് കോഴിക്കോട് നിന്നും ഷവര്‍മ കഴിച്ചത്. മുംബൈയിലത്തെിയെങ്കിലും അവശനായതോടെ കരാറില്‍ ഒപ്പിടാതെ അടിയന്തര ചികിത്സ തേടി നാട്ടിലേക്ക് മടങ്ങി. തിങ്കളാഴ്ച രാത്രി കരിപ്പൂരില്‍ വിമാനമിറങ്ങിയ ഷഹിന്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
 
കക്കോടി സ്വദേശിയായ ഷഹിന്‍ ലാല്‍ ശനിയാഴ്ച വൈകീട്ടാണ് കുറ്റിക്കാട്ടൂരിലെ ബന്ധുവീട്ടിലായിരുന്ന മാതാവ് ഹാജറയെ വിളിക്കാന്‍ പോകവെ കോവൂര്‍ മെഡിക്കല്‍ കോളജ് കാമ്പസ് സ്കൂളിനു സമീപത്തെ ബേക്കറിയില്‍നിന്ന് ഷവര്‍മ കഴിച്ചത്. ഞായറാഴ്ച രാവിലെ തന്നെ അസ്വാസ്ഥ്യം അനുഭവപ്പെട്ടെങ്കിലും കാര്യമാക്കിയില്ല. തുടര്‍ന്ന് മുംബൈയിലേക്ക് യാത്ര പുറപ്പെടുകയായിരുന്നു. പക്ഷേ, മുംബൈയില്‍ വിമാനമിറങ്ങിയപ്പോഴേക്കും അവശനായി. സാന്താക്രൂസ് വെസ്റ്റിലെ ബി.സി.ജെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചതോടെ കരാറിലൊപ്പിടാനോ, ക്ളബ് അധികൃതരുമായി ചര്‍ച്ച നടത്താനോ കഴിഞ്ഞില്ല. തിങ്കളാഴ്ച വൈകീട്ടോടെ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. 

വിവ കേരളയിലൂടെ കരിയര്‍ തുടങ്ങി പുണെ എഫ്.സിയിലും ഭാരതിലും കളിച്ച് പുതിയ ഉയരങ്ങളിലേക്ക് കുതിക്കവെയാണ് നിര്‍ണായക കൂടുമാറ്റത്തിന് മുമ്പ് ഭക്ഷ്യവിഷബാധ വില്ലനായത്. കഴിഞ്ഞ വര്‍ഷം സന്തോഷ് ട്രോഫി ഫുട്ബാളില്‍ കേരളത്തിന്‍െറ ഗോള്‍കീപ്പറായിരുന്നു ഈ 25കാരന്‍.
Tags:    
News Summary - shawarma food poison

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.