Posted On
date_range Updated On
date_range മലയാളത്തിന് ഊറ്റം കൊള്ളാൻ കാൽപന്തുമായി ഷഹബാസ്
മലപ്പുറം: കൗമാര ലോകകപ്പ് യോഗ്യതക്കരികിൽ കാലിടറിയെങ്കിലും ഇന്ത്യക്ക് സന്തോഷിക്കാം. രാജ്യത്തിെൻറ ഫുട്ബാൾ ഭാവി കുട്ടിക്കൂട്ടത്തിെൻറ കാലുകളിൽ സുരക്ഷിതം. സംഘത്തിലെ ഏക മലയാളിയായ മലപ്പുറത്തുകാരൻ ഷഹബാസ് അഹമ്മദ് മികച്ച പ്രകടനമാണ് കഴിഞ്ഞ കുറേനാളായി അണ്ടർ 15, 16 ടീമുകൾക്ക് വേണ്ടി കാഴ്ചവെച്ചു കൊണ്ടിരിക്കുന്നത്. എ.എഫ്.സി അണ്ടർ-16 ടൂർണമെൻറിലും ഏറെ കൈയടി നേടി പ്രതിരോധനിരക്കാരൻ.
ചേേലമ്പ്ര എൻ.എൻ.എം.എച്ച്.എസ്.എസ് വിദ്യാർഥിയായിരിക്കെ ദേശീയ ജഴ്സിയണിഞ്ഞ ഷഹബാസ് ഒരുവർഷത്തിലധികമായി അണ്ടർ-16 ടീമിലുണ്ട്. അണ്ടർ-15 സാഫ് കപ്പ് നേടി തുടങ്ങിയതാണ് ജൈത്രയാത്ര. നേപ്പാൾ, ഖത്തർ, യു.എ.ഇ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിൽ നടന്ന വിവിധ ടൂർണമെൻറുകളിൽ ഷഹബാസ് ഇന്ത്യൻ പ്രതിരോധം കാത്തു. സെർബിയയിൽ നടന്ന ചതുരാഷ്ട്ര ടൂർണമെൻറിലും ടീം കിരീടം നേടി. സബ് ജൂനിയർ ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളത്തിനുവേണ്ടി ഷഹബാസ് ഗോകുലം എഫ്.സിയുടെയും താരമായിരുന്നു. കെ. മൻസൂർ അലി പരിശീലിപ്പിക്കുന്ന ചേലേമ്പ്ര സ്കൂളിനായി സുബ്രതോ മത്സരങ്ങളിൽ പങ്കെടുത്തു.
അനസ് എടത്തൊടികയുടെ ആദ്യ തട്ടകമായിരുന്ന അരിമ്പ്രയിലെ നെഹ്റു യൂത്ത് ക്ലബിലൂടെയായിരുന്നു ഷഹബാസിെൻറയും തുടക്കം. സി.ടി. അജ്മലായിരുന്നു ഇവിടുത്തെ പരിശീലകൻ. പിന്നീട് ചേലേമ്പ്ര സ്കൂളിന് കീഴിലെ ഫുട്ബാൾ അക്കാദമിയിലേക്ക് മാറി. മൊറയൂർ അരിമ്പ്രയിലെ ബഷീർ മൂത്തേടത്തിെൻറയും സൗദയുടെയും മകനാണ്. സഹോദരൻ ഷിബിലി റഹ്മാൻ ഗോകുലം ജൂനിയർ ടീം അംഗമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.