Posted On
date_range Updated On
date_range അംഗോളയില്‍ ഫുട്ബാള്‍ മത്സരത്തിനിടെ തിരക്ക്; 17 മരണം
യുവാന്‍ഡ: അംഗോളയില്‍ ആഭ്യന്തര ഫുട്ബാള്‍ ലീഗ് മത്സരത്തിനിടെ സ്റ്റേഡിയത്തില്‍ തിക്കും തിരക്കിലുമായി 17 പേര്‍ മരിച്ചു. വെള്ളിയാഴ്ച വീച്ച് പ്രവിശ്യയിലെ ലീഗ് മത്സരത്തിനിടെയാണ് ദുരന്തമുണ്ടായത്. നിരവധി പേര്‍ക്ക് ഗുരുതര പരിക്കേറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സാന്‍റാ റിട്ട ഡി കാസ്സിയയും റിക്രീയേറ്റീവോ ഡി ലിബോളോയും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു സംഭവം. നിരവധി കുട്ടികളുള്‍പ്പെടെ 56ഓളം പേരെ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് വക്താവ് ഒറാള്‍ഡോ ബെര്‍ണാള്‍ഡോ പറഞ്ഞു. ശ്വാസംമുട്ടിയാണ് അധികപേരും മരിച്ചത്. കാണികള്‍ പരിഭ്രമിച്ച് ഓടാനുണ്ടായ കാരണം വ്യക്തമല്ല. ആവശ്യമായ സുരക്ഷാസംവിധാനങ്ങള്‍ സ്റ്റേഡിയത്തിലില്ലാത്തത് മരണസംഖ്യ കൂടാന്‍ ഇടയാക്കിയിട്ടുണ്ട്. ടിക്കറ്റെടുക്കാതെ നിരവധി പേര്‍ സ്റ്റേഡിയത്തിലേക്ക് കടന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു. സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.