മാറ്റങ്ങൾക്ക് വിസിൽ മുഴക്കി സെവൻസ് സീസണിന് കിക്കോഫ്

മ​ല​പ്പു​റം: സെ​വ​ൻ​സ് ഫു​ട്ബാ​ൾ 2017-18 സീ​സ​ണി​ന് വെ​ള്ളി​യാ​ഴ്ച തു​ട​ക്ക​മാ​യ​ത് നൂ​ത​ന പ​രി​ഷ്കാ​ര​ങ്ങ​ളോ​ടെ. വി​ദേ​ശ താ​ര​ങ്ങ​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ച്ച​തോ​ടൊ​പ്പം ക​ളി നി​യ​മ​ങ്ങ​ളി​ലും മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യാ​ണ് സെ​വ​ൻ​സ് ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ ടൂ​ർ​ണ​മ​െൻറു​ക​ൾ​ക്ക് വി​സി​ലൂ​തി​യ​ത്. തൃ​ശൂ​ർ ജി​ല്ല​യി​ലെ വ​ല​പ്പാ​ട് നി​ന്നാ​ണ് പു​തി​യ സീ​സ​ണി​െൻറ ആ​രം​ഭം. അ​സോ​സി​യേ​ഷ​ന് കീ​ഴി​ൽ ഇ​ക്കു​റി 66 ടൂ​ർ​ണ​മ​െൻറു​ക​ൾ ന​ട​ക്കും.

പ​ര​മാ​വ​ധി ര​ണ്ട് വി​ദേ​ശ താ​ര​ങ്ങ​ളെ ക​ളി​പ്പി​ക്കാ​ൻ ടീ​മു​ക​ൾ​ക്ക് ന​ൽ​കി​യ അ​നു​മ​തി മൂ​ന്നാ​ക്കി. സെ​മി ഫൈ​ന​ൽ ഇ​നി ലീ​ഗ് മ​ത്സ​ര​ങ്ങ​ളാ​യാ​ണ് ന​ട​ത്തു​ക. നോ​ക്കൗ​ട്ട് റൗ​ണ്ടി​ൽ നാ​ല് ടീ​മു​ക​ൾ​ക്ക് ര​ണ്ട് മ​ത്സ​ര​ങ്ങ​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്. മേ​ലി​ൽ ഇ​വ​ർ പ​ര​സ്പ​രം ഏ​റ്റു​മു​ട്ടു​മ്പോ​ൾ ക​ളി​ക​ളു​ടെ എ​ണ്ണം ആ​റാ​വും. ഫ്രീ ​കി​ക്ക് സ​മ​യ​ത്ത് അ​ന്താ​രാ​ഷ്​​ട്ര മ​ത്സ​ര മാ​തൃ​ക​യി​ൽ വാ​നി​ഷി​ങ് സ്പ്രേ ​ഉ​പ​യോ​ഗി​ക്കും. ഫൗ​ളി​ന് ചു​വ​പ്പ് കാ​ർ​ഡ് കാ​ണു​ന്ന താ​രം അ​ടു​ത്ത ക​ളി​യി​ലും പു​റ​ത്തി​രി​ക്കേ​ണ്ടി വ​രും. മൈ​താ​ന​ത്ത് എ​ൽ.​ഇ.​ഡി ടൈ​മ​ർ നി​ർ​ബ​ന്ധ​മാ​ക്കി.

ക​ളി സ​മ​യം പി​ന്നി​ട്ട​തും ബാ​ക്കി​യും അ​റി​യാ​ൻ റ​ഫ​റി​യെ ആ​ശ്ര​യി​ക്കേ​ണ്ട. മ​ത്സ​ര​ങ്ങ​ൾ നി​യ​ന്ത്രി​ക്കാ​ൻ റ​ഫ​റി​മാ​രു​ടെ സം​ഘ​ങ്ങ​ളെ ടൂ​ർ​ണ​മ​െൻറ് ക​മ്മി​റ്റി​ക​ൾ ചു​മ​ത​ല​പ്പെ​ടു​ത്തു​ന്ന പ​തി​വ് മാ​റ്റി. അ​സോ​സി​യേ​ഷ​ൻ നേ​രി​ട്ട് നി​യോ​ഗി​ക്കും. ക​ളി​ക്കാ​ർ​ക്ക് പ​വ​ലി​യ​നും നി​ർ​ബ​ന്ധ​മാ​ക്കി. 2015ലാ​ണ് സെ​വ​ൻ​സി​ന് കേ​ര​ള ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ അം​ഗീ​കാ​രം ന​ൽ​കി​യ​ത്. മ​ല​പ്പു​റം ജി​ല്ല​യി​ലാ​ണ് ഇ​പ്രാ​വ​ശ്യ​വും കൂ​ടു​ത​ൽ ടൂ​ർ​ണ​മ​െൻറു​ക​ൾ 22. തൃ​ശൂ​ർ 13, ക​ണ്ണൂ​ർ 11, പാ​ല​ക്കാ​ട് 10, കാ​സ​ർ​കോ​ട്​ 6, കോ​ഴി​ക്കോ​ട് 4 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു ജി​ല്ല​ക​ളി​ൽ. 

അ​സോ​സി​യേ​ഷ​നി​ൽ അ​ഫി​ലി​യേ​റ്റ് ചെ​യ്ത സം​സ്ഥാ​ന​ത്തെ 32 ടീ​മു​ക​ളും പു​റ​ത്ത് നി​ന്ന് എ​ഫ്.​സി ഗോ​വ, എ​ഫ്.​സി മും​ബൈ എ​ന്നി​വ​യും ക​ളി​ക്കും. നൈ​ജീ​രി​യ, ലൈ​ബീ​രി​യ, ലി​ബി​യ, കാ​മ​റൂ​ൺ, ഘാ​ന, ഐ​വ​റി കോ​സ്​​റ്റ്​ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള താ​ര​ങ്ങ​ൾ ഇ​വ​രു​ടെ ജ​ഴ്സി​യ​ണി​യു​ന്നു​ണ്ട്.

Tags:    
News Summary - Seven Football Season -Sports News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.