കൊച്ചി: മധ്യനിര ശക്തിപ്പെടുത്താൻ ആഫ്രിക്കൻ കരുത്തുമായി കേരള ബ്ലാസ്റ്റേഴ്സ്. സെനഗാൾ സെൻട്രൽ മിഡ്ഫീൽഡർ മുഹമ്മദ് മുസ്തഫ നിംഗിനെയാണ് ബ്ലാസ്റ്റേഴ്സ് ക്ലബിലെത്തിച്ചത്. രാജ്യത്തെ വിവിധ ക്ലബുകൾക്ക് പുറമെ സ്പാനിഷ് രണ്ടാം ഡിവിഷൻ ക്ലബുകളിലായിരുന്നു സെനഗൽ താരം വ്യക്തിമുദ്ര പതിപ്പിച്ചത്. ലെയ്ഡ എസ്പോർട്ടിയു, സിഡി എബ്രോ, എസ്ഡി അമോറെബീറ്റ, യുഡി ലോഗ്രോൺസ് , ഡി സരിനേന, അൻഡോറ സി.എഫ്., എസ്.ഡി. ഇജിയാ ക്ലബുകൾക്കുവേണ്ടിയാണ് കളിച്ചത്.
മിഡ്ഫീൽഡ് നിരയിൽ മികച്ച നീക്കങ്ങൾ നടത്താൻ ശേഷിയുള്ള മുസ്തഫ നിംഗിനെപ്പോലെയൊരു കളിക്കാരനെ ലഭിച്ചത് ബ്ലാസ്റ്റേഴ്സിെൻറ നീക്കങ്ങൾക്ക് കരുത്തേകുമെന്ന് ഹെഡ് കോച്ച് ഇൽക്കോ ഷട്ടോരെ പറഞ്ഞു. ഇന്ത്യയിലെ പ്രമുഖ ക്ലബുകളിലൊന്നായ കേരള ബ്ലാസ്റ്റേഴ്സിെൻറ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ അഭിമാനമുണ്ടെന്നും ബ്ലാസ്റ്റേഴ്സ് േജഴ്സി അണിയാൻ ആവേശത്തോടെ കാത്തിരിക്കുകണെന്നും മുസ്തഫ നിംഗ് പറഞ്ഞു. ടീമിെൻറ കുതിപ്പിന് മികച്ച പ്രകടനം പുറത്തെടുക്കുമെന്നും താരം ഉറപ്പുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.