??????? 17 ????? ??????????? ?????????? ???? ???

ദേശീയ അണ്ടര്‍ 17 ഫുട്ബാള്‍: ഷൂട്ടൗട്ടില്‍ കേരളത്തിന് തോല്‍വി 

പോര്‍ട്ട്ബ്ളയര്‍: ദേശീയ സ്കൂള്‍ ഫുട്ബാള്‍ അണ്ടര്‍ 17 ചാമ്പ്യന്‍ഷിപ്പില്‍ കന്നി ഫൈനലിനിറങ്ങിയ കേരളത്തിന് ഷൂട്ടൗട്ടില്‍ കാലിടറി. ഹരിയാനക്കെതിരെ കളിയുടെ ഇരുപകുതികളിലായി നേടിയ രണ്ട് ഗോളുമായി കേരളമായിരുന്നു ലീഡ് നേടിയത്. ടൂര്‍ണമെന്‍റിലെ ടോപ് സ്കോററായ ആല്‍ഫിന്‍ വാള്‍ട്ടറും ഹാരിസ് റഹ്മാനുമായിരുന്നു ഗോള്‍ നേട്ടക്കാര്‍. എന്നാല്‍, തിരിച്ചടിച്ച ഹരിയാന രണ്ട് ഗോള്‍ നേടി കളി ഷൂട്ടൗട്ടിലത്തെിച്ചു. ഇവിടെ പിഴച്ച കേരളം 4-3ന് തോല്‍വി വഴങ്ങി. ഇതാദ്യമായാണ് കേരളം ഫൈനല്‍ കളിക്കുന്നത്. എട്ട് ഗോള്‍ നേടിയാണ് ആല്‍ഫിന്‍ ടോപ് സ്കോററായത്. ടൂര്‍ണമെന്‍റിലുടനീളം മികച്ച ഫോമിലായിരുന്ന ടീം ഫൈനലിലും നന്നായി കളിച്ചെങ്കിലും നിര്‍ഭാഗ്യം തിരിച്ചടിയായെന്ന് കോച്ച് പി.കെ. അബ്ദുല്‍ വഹാബും മാനേജര്‍ ആന്‍റണി ജോര്‍ജും ‘മാധ്യമ’ത്തോട് പറഞ്ഞു. 
Tags:    
News Summary - school football championship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.