നെയ്വേലി: സന്തോഷ് ട്രോഫി കിരീടം നിലനിർത്താനായി പുറപ്പെട്ട കേരളത്തിന് ദക്ഷിണ മേഖല റൗണ്ടിൽ ഇന്ന് ആദ്യ അങ്കം. തമിഴ്നാട്ടിലെ നെയ്വേലിയിൽ നടക്കുന്ന മേഖല പോരിൽ തെലങ്കാനക്കെതിരെയാണ് ആദ്യ മത്സരം. രാവിലെ ഒമ്പതിനാണ് മത്സരം. കഴിഞ്ഞ വർഷം കൊൽക്കത്തയിൽ കിരീടമണിഞ്ഞ കേരളം മധ്യനിരയിലെ പരിചയസമ്പന്നൻ എസ്. സീസണിനു കീഴിലാണ് ഇക്കുറി പന്തുതട്ടുന്നത്. മുൻ ഇന്ത്യൻ താരവും 2017ൽ കേരളത്തെ െസമിഫൈനൽ വരെ എത്തിക്കുകയും ചെയ്ത വി.പി. ഷാജിയാണ് പരിശീലകൻ. മേഖല യോഗ്യത റൗണ്ടിൽ തെലങ്കാനക്കു പുറമെ പുതുച്ചേരി (ഫെബ്രുവരി ആറ്), സർവിസസ് (എട്ട്) എന്നിവർക്കെതിരെയാണ് കേരളത്തിെൻറ മറ്റു മത്സരങ്ങൾ.
ഗ്രൂപ്പിൽ കേരളമാണ് ശക്തർ. മലയാളി താരങ്ങൾ അണിനിരക്കുന്ന സർവിസസാവും കാര്യമായ വെല്ലുവിളി. കഴിഞ്ഞ തവണ കിരീടമണിഞ്ഞ ടീമിലെ 10 പേരെ നിലനിർത്തിയാണ് കേരളം ഇക്കുറി കളത്തിലിറങ്ങുന്നത്. ഒമ്പത് പുതുമുഖങ്ങളെക്കൂടി ഉൾപ്പെടുത്തി. ഗോൾകീപ്പർ വി. മിഥുനാണ് വൈസ് ക്യാപ്റ്റൻ. ‘‘ഗ്രൂപ് റൗണ്ടിൽ എതിരാളികൾ ശക്തരാണ്. പക്ഷേ, സ്വാഭാവിക കളി പുറത്തെടുക്കാനാണ് ടീം അംഗങ്ങളോട് ആവശ്യപ്പെട്ടത്. ഒാരോ മത്സരവും നിർണായകമാണ്. ചാമ്പ്യന്മാരെന്ന സമ്മർദമുണ്ട്. പക്ഷേ, ജയിക്കാനുറച്ചു തന്നെയാണ് ടീമെത്തിയത്’’ -കോച്ച് വി.പി. ഷാജി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.