സ​ന്തോ​ഷ്​ ട്രോ​ഫി: കേ​ര​ളത്തിന്​ ഇ​ന്ന്​ നി​ർ​ണാ​യ​കം

നെ​യ്​​വേ​ലി: സ​ന്തോ​ഷ്​ ട്രോ​ഫി​യി​ലെ ആ​ദ്യ ക​ളി​യി​ൽ തോ​ൽ​വി​ക്ക്​ തു​ല്യ​മാ​യ സ​മ​നി​ല വ​ഴ​ങ്ങി​യ ക േ​ര​ള ടീ​മി​ന്​ ഇ​ന്ന്​ നി​ർ​ണാ​യ​കം. ദ​ക്ഷി​ണ മേ​ഖ​ല യോ​ഗ്യ​ത റൗ​ണ്ട്​ ഗ്രൂ​പ്പ്​ ‘ബി’​യി​ലെ ര​ണ്ടാം അ​ങ്ക​ത്തി​ൽ പു​തു​ച്ചേ​രി​യാ​ണ്​ എ​തി​രാ​ളി. തി​ങ്ക​ളാ​ഴ്​​ച തെ​ല​ങ്കാ​ന​ക്കെ​തി​രെ ഒ​രു ഡ​സ​ൻ ഗോ​ൾ അ​വ​സ​ര​ങ്ങ​ൾ ഒ​രു​ക്കി​യെ​ങ്കി​ലും ഒ​രു ത​വ​ണ​പോ​ലും പ​ന്ത്​ വ​ല​യി​ലെ​ത്തി​ക്കാ​തെ വി​യ​ർ​ത്ത കേ​ര​ള​ത്തി​ന്​ ഇ​ന്ന്​ ജ​യി​ച്ചാ​ലേ ര​ക്ഷ​യു​ള്ളൂ. ആ​ദ്യ മ​ത്സ​ര​ത്തി​ൽ സ​ർ​വി​സ​സി​നു മു​ന്നി​ൽ 3-0ത്തി​ന്​ തോ​റ്റാ​ണ്​ പു​തു​ച്ചേ​രി​യു​ടെ തു​ട​ക്കം. അ​വ​ർ​ക്കും ഇ​ന്ന്​ നി​ല​നി​ൽ​പി​​െൻറ​പോ​രാ​ട്ടം. ഇ​ന്ന്​ പു​തു​ച്ചേ​രി​യെ​യും എ​ട്ടി​ന്​ മ​ല​യാ​ളി​ക​ൾ നി​റ​ഞ്ഞ സ​ർ​വി​സ​സി​നെ​യും വീ​ഴ്​​ത്തി​യ​ാ​ലേ കേ​ര​ള​ത്തി​ന്​ ഗ്രൂ​പ്​ ചാ​മ്പ്യ​ന്മാ​രാ​യി ഫൈ​ന​ൽ റൗ​ണ്ടി​​ൽ ഇ​ടം നേ​ടാ​നാ​വൂ.

Tags:    
News Summary - Santhosh trophy -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-04 02:19 GMT