കൊച്ചി: അവസാനവട്ട ഒരുക്കവും പൂർത്തിയാക്കി സന്തോഷ് േട്രാഫിക്കുള്ള 20 അംഗ കേരള ടീമിനെ പ്രഖ്യാപിച്ചു. യോഗ്യത മത്സരങ്ങളിൽ ടീമിനെ നയിച്ച മലപ്പുറത്തെ പി. ഉസ്മാൻതന്നെയാണ് ക്യാപ്റ്റൻ. കോഴിക്കോട് യോഗ്യത റൗണ്ടിൽ കളിച്ച ടീമിൽനിന്ന് അഞ്ചു താരങ്ങളെ ഒഴിവാക്കിയാണ് പുതിയ ടീമിനെ പ്രഖ്യാപിച്ചത്. മുൻ ക്യാപ്റ്റൻ ഷിബിൻലാൽ, കെ. ഫിറോസ്, അനന്തമുരളി, നെറ്റോ സെബാസ്റ്റ്യൻ, ഹാരി ബെയ്സർ എന്നിവരെ ഒഴിവാക്കിയപ്പോൾ അണ്ടർ 19 താരങ്ങളായ കെ.എസ്.ഇ.ബിയുടെ നിഷോൻ സേവ്യർ, എസ്.ബി.ടി താരം ജിജോ ജോസഫ്, എജീസ് ഓഫിസ് താരങ്ങളായ ജിപ്സൻ ജസ്റ്റിൻ, ഷെറിൻ സാം എന്നിവരെയാണ് പുതിയതായി ടീമിൽ ഉൾപ്പെടുത്തിയത്. പുറത്താക്കിയവരെ റിസർവ് ബെഞ്ചിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ടീം:
ഗോൾകീപ്പർമാർ: വി. മിഥുൻ (എസ്.ബി.ടി തിരുവനന്തപുരം, കണ്ണൂർ), എം. അജ്മൽ (കെ.എസ്.ഇ.ബി തിരുവനന്തപുരം, പാലക്കാട്), എസ്. മെൽബിൻ (കേരള പൊലീസ്, തിരുവനന്തപുരം). പ്രതിരോധം: എം. നജേഷ്(വാസ്കോ ഗോവ, കാസർകോട്), എസ്. ലിജോ (എസ്.ബി.ടി, തിരുവനന്തപുരം), രാഹുൽ വി. രാജ്(എസ്.ബി.ടി, തൃശൂർ), കെ. നൗഷാദ്(ബസേലിയൻ കോളജ്, കോട്ടയം), വി.ജി. ശ്രീരാഗ് (എഫ്.സി കേരള, തൃശൂർ), നിഷൻ സേവ്യർ(കെ.എസ്.ഇ.ബി, തിരുവനന്തപുരം).
മധ്യനിര: എസ്. സീസൺ(എസ്.ബി.ടി, തിരുവനന്തപുരം), ജിജോ ജോസഫ്(എസ്.ബി.ടി തിരുവനന്തപുരം, തൃശൂർ), മുഹമ്മദ് പാറക്കോട്ടിൽ(കെ.എസ്.
വ്യാഴാഴ്ച പുലർച്ച ഗോവയിലേക്ക് തിരിക്കുന്ന ടീം സർവിസസുമായും ഗോവയിലെ ക്ലബുമായും പരിശീലന മത്സരങ്ങൾ കളിക്കുമെന്ന് പരിശീലകൻ പി. ഷാജി അറിയിച്ചു. 12 മുതൽ 26 വരെ ഗോവയിലാണ് ടൂർണമെൻറ്. ഗ്രൂപ് ബിയിൽ കരുത്തർക്കൊപ്പമാണ് കേരളം. റെയിൽവേസ്, പഞ്ചാബ്, മുൻ ചാമ്പ്യന്മാരായ മിസോറം, മഹാരാഷ്ട്ര എന്നിവരാണ് കേരളത്തിെൻറ എതിരാളികൾ. 15ന് റെയിൽവേസിനെതിരെയാണ് കേരളത്തിെൻറ ആദ്യ മത്സരം. വാർത്തസമ്മേളനത്തിൽ കെ.എഫ്.എ പ്രസിഡൻറ് കെ.എം.ഐ. മേത്തർ, പരിശീലകൻ വി.പി. ഷാജി, കെ.എഫ്.എ ജനറൽ സെക്രട്ടറി പി. അനിൽകുമാർ, ടീം മാനേജർ ഗീവർഗീസ്, പ്രധാന സ്പോൺസർമാരായ രാംകോ സൂപ്പർേഗ്രഡ് സിമൻറ്സിലെ രമേഷ് ഭാരത്, രഞ്ജിത്, ജയകുമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.