ലണ്ടൻ: ഒടുവിൽ ആഴ്സനലിന് ഇൗ സീസണിലെ ആദ്യ ജയമെത്തി. മാഞ്ചസ്റ്റർ സിറ്റിയോടും ചെൽസിയോടും തോൽവിയേറ്റുവാങ്ങിയവർ ഒടുവിൽ, വെസ്റ്റ് ഹാം യുനൈറ്റഡിനെ 3-1ന് തോൽപിച്ചാണ് തിരിച്ചുവന്നത്. ഒരു ഗോളിന് പിന്നിട്ടുനിന്നതിനുശേഷം തിരിച്ചുവന്ന ആഴ്സനലിനായി നാച്ചോ മോൺറയലും (30), ഡാനിവെൽബക്കും (92) ഗോൾ നേടിയപ്പോൾ, മെറ്റാന്ന് സെൽഫിലൂടെ (70)ആയിരുന്നു.
അതേസമയം, കിരീടം നിലനിർത്താനിറങ്ങിയ ചാമ്പ്യന്മാർക്ക് കല്ലുകടിയായി സമനില. ഇൗ സീസണിൽ സ്ഥാനക്കയറ്റം ലഭിച്ച വോൾവർഹാപ്ട്ടണോടാണ് സിറ്റി 1-1ന് സമനിലയിലായത്. വില്ലി ബോലിയുടെ 57ാം മിനിറ്റിലെ ഗോളിന് ഫ്രഞ്ച് താരം അയ്മെറിക് ലപോർെട്ടയുടെ (69) ഗോളിലാണ് സമനില വഴങ്ങി സിറ്റി രക്ഷപ്പെടുന്നത്.
ബ്രൈട്ടൻഹോവനെതിരെ 1-0ത്തിന് ജയിച്ച ലിവർപൂളിന് തുണയായത് ഗ്ലാമർ താരം മുഹമ്മദ് സലാഹാണ്.
ഫിർമീന്യോയുടെ പാസിലാണ് സലാഹ് 23ാം മിനിറ്റിൽ ഗോൾ നേടുന്നത്. മൂന്നിൽ മൂന്നും ജയിച്ച് ലിവർപൂളാണ് നിലവിൽ ഒന്നാമത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.