ൈകറോ: അറബ് ഫുട്ബാളർ ഒാഫ് ദി ഇയർ പുരസ്കാരം ലിവർപൂളിെൻറ ഇൗജിപ്ഷ്യൻ താരം മുഹമ്മദ് സലാഹിന്. വിവിധ അറബ് രാജ്യങ്ങളിൽ നിന്നുള്ള നൂറോളം സ്പോർട്സ് ജേണലിസ്റ്റുകൾക്കിടയിലെ വോെട്ടടുപ്പിലൂടെയാണ് മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്. സലാഹ് 582 പോയൻറ് നേടിയപ്പോൾ, സിറിയൻ താരം ഉമർ ക്രിബിൻ 198 പോയൻറിൽ രണ്ടാമതെത്തി. ഇൗജിപ്തിന് ലോകകപ്പ് യോഗ്യത നൽകുകയും പ്രീമിയർ ലീഗിൽ ലിവർപൂളിനായി 17 ഗോളുകൾ നേടുകയും ചെയ്ത പ്രകടനമാണ് സലാഹിനെ പുരസ്കാരത്തിന് അർഹനാക്കിയത്. നാളെ പ്രഖ്യാപിക്കപ്പെടുന്ന ആഫ്രിക്കൻ ഫുട്ബാളർ പുരസ്കാര പട്ടികയിലും മുന്നിൽ ഇൗ ഇൗജിപ്ത് താരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.