സ്യൂറിച്ച്: 2018 റഷ്യ ലോകകപ്പിെൻറ നറുക്കെടുപ്പിനുള്ള എട്ടു സീഡുകൾ തയാർ. ഫിഫ റാങ്ക് പട്ടികയിലെ ആദ്യ ഏഴു സ്ഥാനക്കാർക്ക് പുറമെ ആതിഥേയരായ റഷ്യയും ഉൾപ്പെടെ എട്ടുപേരാണ് നറുക്കെടുപ്പിനുള്ള പട്ടികയിലുള്ളത്.
എട്ടു ഗ്രൂപ്പുകളിൽ ഒാരോ ഗ്രൂപ്പുകളിലായിട്ടായിരിക്കും ഇവർ. ആദ്യ ഏഴു സ്ഥാനക്കാരായ ജർമനി, ബ്രസീൽ, പോർചുഗൽ, അർജൻറീന, ബെൽജിയം, പോളണ്ട്, ഫ്രാൻസ് എന്നിവരാണ് ടോപ്പ് സീഡിലുള്ളത്. സ്പെയ്ൻ, ഇംഗ്ലണ്ട്, ഇറ്റലി എന്നിവർ സീഡിനു പുറത്താണ്.
ശേഷിക്കുന്ന ടീമുകൾ കൂടി യോഗ്യത നേടിയ ശേഷം ഡിസംബർ ഒന്നിനാണ് ഗ്രൂപ്പിലെ എതിരാളികളെ നിശ്ചയിക്കുന്ന നറുക്കെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.