ലണ്ടൻ: ലിവർപൂളിന്‍റെ വിര്‍ജില്‍ വാന്‍ ഡൈക്ക് യുവേഫയുടെ മികച്ച താരത്തിനുള്ള പുരസ്കാരത്തിന് അര്‍ഹനല്ലെന്ന് മുന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം റിയോ ഫെര്‍ഡിനാൻഡ്. ലയണൽ മെസിയോ ക്രിസ്റ്റ്യാനോ റൊണാൾഡോയോ ആണ് വാൻ ഡൈക്കിനെക്കാൾ മികച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ഇപ്പോഴത്തെ ഏറ്റവും മികച്ച പ്രതിരോധ താരം വാൻ ഡൈക്ക് തന്നെയാണ്. പക്ഷേ, മെസിയെ പോലെ സീസണിൽ 50 ഗോളുകൾ നേടുന്നയാളും ക്രിസ്റ്റ്യാനോയെ പോലെ നേട്ടങ്ങൾ കൈവരിക്കുന്നയാളും ഉള്ളപ്പോൾ എങ്ങിനെ മറ്റൊരാളെ തെരഞ്ഞെടുക്കും -അദ്ദേഹം ചോദിച്ചു.
മെസിയും ക്രിസ്റ്റ്യാനോയും തന്നെയാണ് മികച്ച താരങ്ങളെങ്കിലും അവർ സീസണുകളായി കാഴ്ചവെക്കുന്ന മികച്ച പ്രകടനം മറ്റുള്ളവർക്ക് മടുപ്പായി തോന്നുകയാണെന്നും റിയോ ഫെർഡിനാൻഡ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.