Posted On
date_range Updated On
date_range ക്രിസ്റ്റ്യാനോക്ക് ഇരട്ട ഗോൾ; ലാ ലിഗയിൽ റയൽ മഡ്രിഡിന് തുടർച്ചയായ നാലാം ജയം
മഡ്രിഡ്: ഗോളടി മികവുമായി ‘ബി.ബി.സി’ ത്രയം തിരിച്ചെത്തിയപ്പോൾ ലാ ലിഗയിൽ റയൽ മഡ്രിഡിന് തുടർച്ചയായ നാലാം ജയം. രണ്ട് ഗോളടിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോ ‘ഹാട്രിക് ചാൻസ്’ സഹതാരം കരിം ബെൻസേമക്കായി ത്യജിച്ച് കൈയടി നേടിയ അങ്കത്തിൽ ഡിപൊർടിവ അലാവസിനെ 4-0ത്തിനാണ് റയൽ വീഴ്ത്തിയത്.
ഗാരെത് ബെയ്ലിെൻറ (46) വകയായിരുന്നു മറ്റൊരു േഗാൾ. കളിയുടെ 44, 61 മിനിറ്റുകളിൽ സ്കോർ ചെയ്ത ക്രിസ്റ്റ്യാനോ ഹാട്രിക് തേടി അലയുന്നതിനിടെയാണ് 89ാം മിനിറ്റിൽ റയലിന് പെനാൽറ്റി ലഭിക്കുന്നത്. പതിവായി പെനാൽറ്റി എടുക്കുന്ന ക്രിസ്റ്റ്യാനോ ഇക്കുറി ഗോൾപട്ടികയിൽ ഇടം നേടാത്ത ബെൻസേമക്കായി പന്തുനീട്ടി. ലക്ഷ്യം തെറ്റാതെ ഫ്രഞ്ച് താരം നിറയൊഴിച്ചപ്പോൾ റയൽ ഏകപക്ഷീയം. 25 കളിയിൽ 51 പോയൻറുമായി മൂന്നാമതാണ് റയൽ. ബാഴ്സക്ക് 62 േപായൻറാണുള്ളത്.
ലിവർപൂൾ രണ്ടാമത്
ലണ്ടൻ: തകർപ്പൻ ജയവുമായി (4-1) ലിവർപൂൾ ഇംഗ്ലണ്ടിൽ രണ്ടാമത്. വെസ്റ്റ്ഹാമിനെതിരെ എംറെകാൻ, മുഹമ്മദ് സലാഹ്, ഫിർമീന്യോ, സാദിയോ മാനെ എന്നിവരാണ് സ്കോർ ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.