മഡ്രിഡ്: പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു. തോൽവിയിൽ തളർന്ന റയൽ മഡ്രിഡിെൻറ പരിശീലകക്കുപ്പായത്തിൽനിന്ന് യൂലൻ ലോപെറ്റ്ഗുയിയെ പുറത്താക്കി. ചുമതലയേറ്റ് നാല് മാസത്തിനുള്ളിലാണ് അപമാനിതനായി പടിയിറക്കം. ലാ ലിഗ എൽക്ലാസിക്കോയിൽ ബാഴ്സലോണക്കു മുന്നിൽ 5-1ന് തോറ്റമ്പിയത് നടപടി വേഗത്തിലാവാൻ കാരണമായി. റയൽ മഡ്രിഡിെൻറ മുൻ മിഡ്ഫീൽഡറും റിസർവ് ടീം കോച്ചുമായ അർജൻറീനക്കാരൻ സാൻഡിയാഗോ സൊളാരിക്കാണ് ഇടക്കാല ചുമതല.
സ്പാനിഷ് ദേശീയ ടീം കോച്ചായിരുന്ന ലോപെറ്റ്ഗുയി കഴിഞ്ഞ ജൂണിൽ ലോകകപ്പിനായി റഷ്യയിലെത്തിയപ്പോഴാണ് റയലുമായി കരാറിൽ ഒപ്പുവെച്ച കാര്യം പുറത്തുവിട്ടത്. എന്നാൽ, ലോകകപ്പിൽ ടീമിനെ ഇറക്കാനുള്ള ഭാഗ്യം ലോപെറ്റ്ഗുയിക്ക് ലഭിച്ചില്ല. റഷ്യയിൽ പന്തുരുളും മുേമ്പ ദേശീയ ടീം കോച്ച് പദവിയിൽനിന്ന് അദ്ദേഹത്തെ പുറത്താക്കി. നേരെ മഡ്രിഡിലെത്തി പുതിയ ചുമതലയേറ്റ ലോപെറ്റ്ഗുയിക്ക് അവിടെയും കാര്യങ്ങൾ ശരിയായില്ല. യുവേഫ സൂപ്പർകപ്പ് ഫൈനലിൽ അത്ലറ്റികോ മഡ്രിഡിനോട് തോറ്റായിരുന്നു തുടക്കം.
ഇതുവരെ 14 കളിയിൽ ആറ് ജയം, ആറ് തോൽവി, രണ്ട് സമനില -ഇതാണ് നാലുമാസത്തിനിടെ മഡ്രിഡിനൊപ്പം ലോപെറ്റ്ഗുയിയുടെ റെക്കോഡ്. ചാമ്പ്യൻസ് ലീഗിൽ ഹാട്രിക് കിരീടം ചൂടിയ റയൽ ഗ്രൂപ് റൗണ്ടിൽ ഒരു തോൽവി വഴങ്ങി. ലാ ലിഗയിൽ 10 കളിയിൽ നാല് തോൽവി വഴങ്ങിയവർ (14പോയൻറ്) ഒമ്പതാം സ്ഥാനത്താണിപ്പോൾ. തുടർ തോൽവിയും മത്സര ഫോർമേഷനുമെല്ലാം വിവാദമായതോടെ റയൽ ഡയറക്ടർ േബാർഡ് ലോപെറ്റ്ഗുയിയെ തെറിപ്പിക്കാൻ നിർബന്ധിതരായി.
മുൻ ചെൽസി കോച്ച് അേൻറാണിയോ കോെൻറ, ടോട്ടൻഹാമിെൻറ മൗറിസിയോ പൊച്ചെട്ടിനോ, റോബർേട്ടാ മാർടിനസ് ഉൾപ്പെടെയുള്ള പരിശീലകർക്കായി റയൽ നീക്കം ആരംഭിച്ചതായാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.