ലാ ലിഗ: അവസാന മത്സരത്തിൽ റയലിനെ വിയ്യാറയൽ സമനിലയിൽ തളച്ചു

മഡ്രിഡ്​: ചാമ്പ്യൻസ്​ ട്രോഫി ഫൈനലിന്​ മുന്നോടിയായി ലാ ലിഗയിലെ അവസാന മത്സരത്തിനിറങ്ങിയ റയൽ മഡ്രിഡിനെ വിയ്യാറയൽ സമനിലയിൽ തളച്ചു.  ആദ്യ പകുതിയിൽ രണ്ടു ഗോളുകൾക്ക്​ മുന്നിട്ടു നിന്ന റയലിനെ അവസാന പകുതിയിൽ രണ്ടെണ്ണം തിരിച്ചടിച്ചാണ്​ വിയ്യാറയൽ പിടിച്ചുകെട്ടിയത്​.

റയൽ മഡ്രിഡിന് വേണ്ടി ഗാരെത് ബെയ്‌ലും ക്രിസ്​റ്റ്യാനോ റൊണാൾഡോയും വല കുലുക്കിയപ്പോൾ വിയ്യാറയലിനുവേണ്ടി റോജർ മാർട്ടിനെസും സമു കാസ്​റ്റിലെജോയും ലക്ഷ്യം കണ്ടു. അരങ്ങേറ്റ മത്സരത്തിനിറങ്ങിയ പരിശീലകൻ സിനദിൻ സിദാ​​​​െൻറ മകനായ ഗോൾകീപ്പർ ലൂക്കാ സിദാ​​​​െൻറ പിഴവിൽനിന്നാണ്​ വിയ്യാറയൽ സമനില ഗോൾ നേടിയത്​. സമനിലയോ​െട 38 കളികളിൽനിന്നും 76 പോയൻറുമായി റയൽ മൂന്നാം സ്​ഥാനത്തും 61 പോയൻറുമായി വിയ്യാറയൽ അഞ്ചാം സ്ഥാനത്തും ഫിനിഷ്​ ചെയ്​തു. 

11ാം മിനിറ്റിൽ ബെയ്‌ലിലൂടെ റയൽ ആദ്യ ഗോൾ സ്വന്തമാക്കി. 32ാം മിനിറ്റിൽ മാഴ്​സലോയുടെ ഉജ്ജ്വല ക്രോസിൽനിന്നും ഹെഡറിലൂടെ ഗോൾ നേടിയ ക്രിസ്​റ്റ്യാനോ റയലിനെ 2-0ത്തിന്​ മുന്നിലെത്തിച്ചു. റയൽ ജഴ്​സിയിൽ സൂപ്പർതാരത്തി​​​​െൻറ 450ാം ഗോളായിരുന്നു അത്​. 437 മത്സരങ്ങിൽ നിന്നാണ്​ താരം ഈ നേട്ടം സ്വന്തമാക്കിയത്. പകരക്കാരായിറങ്ങിയ താരങ്ങളാണ്​ വിയ്യാറയലി​​​​െൻറ ഇരു ഗോളുകളും നേടിയത്​. 70ാം മിനിറ്റിൽ റോജർ മാർട്ടിനെസും 85ാം മിനിറ്റിൽ സാമു കാസ്​റ്റിലെജോയും റയലി​​​​െൻറ പ്രതീക്ഷ തകർത്ത സമനില ഗോളുകൾ സ്വന്തമാക്കി.

Tags:    
News Summary - Real Madrid draws at Villarreal- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.