എൽ ക്ലാസിക്കോ; ഗോളുകൾ ഇങ്ങനെ- VIDEO

തുടക്കം (0-1): സുവാരസ്​ (54’)
ആദ്യ പകുതിയിൽ റയൽ മാർക്കിങ്ങിൽ കുടുങ്ങി ഒറ്റപ്പെട്ട സുവാരസ്​ കിട്ടിയ അവസരം ഗോളാക്കിമാറ്റി. സ്വന്തം ഹാഫിൽനിന്നും റാകിടിച്​ സൃഷ്​ടിച്ച മുന്നേറ്റം, ​പെനാൽറ്റി ബോക്​സിന്​ മുന്നിൽനിന്നും സെർജിയോ റോ​ബർ​േട്ടായിലേക്ക്​. ​ത്രികോണം പോലെ പന്ത്​ ബോക്​സിനുള്ളിലേക്ക്​ നെടുനീളൻ ക്രോസ്​. പ്രതിരോധത്തെ കബളിപ്പിച്ച്​ കുതിച്ചെത്തിയ സുവാരസിന്​ നിറയൊഴിക്കാനുള്ള ജോലിയേ ഉണ്ടായിരുന്നുള്ളൂ. 

അർമാദം (0-2):​ മെസ്സി (64’)
റയലി​​െൻറ തിരിച്ചടിക്കുള്ള ശ്രമത്തിനിടെ സ്വന്തം ഗോൾമുഖത്ത്​ കൂട്ടിയിടി. ​സുവാരസി​​െൻറയും മെസ്സിയുടെയും ഷോട്ടുകൾ റീ​ബൗണ്ട്​ ചെയ്​തിട്ടും പന്ത്​ വിടാതെ പിന്തുടർന്ന പൗളീന്യോ ഹെഡറി​ലൂടെ വലയിലേക്ക്​ തട്ടിയിട്ടു. പക്ഷേ, ഗോളിയൊഴിഞ്ഞ പോസ്​റ്റിൽ കാർവയാൽ അവസാന അടവായി ​‘കൈപ്രയോഗം’ നടത്തിയപ്പോൾ റഫറിയുടെ കണ്ണിൽ കുടുങ്ങി. ചുവപ്പുകാർഡും പെനാൽറ്റിയും. മെസ്സിയുടെ കിക്ക്​ വല കുലുക്കി. റയലി​​െൻറ നെഞ്ചിൽ ബാഴ്​സയുടെ അർമാദം.

Full View

കൊട്ടിക്കലാശം (0-3): അലക്​സി വിദാൽ (94’)
മൂന്ന്​ സബ്​സ്​റ്റിറ്റ്യൂഷനുമായി കളിവീണ്ടെടുക്കാനുള്ള റയൽ ശ്രമത്തിനിടെ വീണ്ടും ബാഴ്​സ ഗോൾ. സെർജിയോ ബുസ്​കറ്റ്​സിന്​ നൽകി തിരിച്ചുവാങ്ങിയ പന്ത്​ ബോക്​സിനുള്ളിൽ മൈനസ്​ ക്രോസ്​ നൽകിയ മെസ്സിക്ക്​ പിഴച്ചില്ല. സുവാരസിനെ കടന്ന്​ പന്ത്​ വിദാലി​​െൻറ ബൂട്ടിലേക്ക്​. ഞൊടിയിട നിമിഷത്തിൽ എല്ലാം കഴിഞ്ഞു. ബുള്ളറ്റ്​ ഷോട്ട്​ റയൽ ഗോളി കെയ്​ലർ നവാസി​​െൻറ കൈയിൽ തട്ടിത്തടഞ്ഞ്​ വലയിലേക്ക്​. പകരക്കാരനായിറങ്ങി രണ്ടു മിനിറ്റിനകം വിദാൽ സ്​കോർ ചെയ്​തു. 

റയൽ - ബാഴ്​സലോണ
44% പന്തടക്കം 56%
14 ഷോട്ട്​ 18
5 ഷോട്ട്​ ഒാൺ ടാർജറ്റ്​ 11
8 -ഗോൾകീപ്പർ സേവ്​ 5
452 -പാസ്​ - 586
14 -ഫൗൾ 10

Tags:    
News Summary - Real Madrid 0-3 Barcelona: El Clásico- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.