Posted On
date_range Updated On
date_range റഹീ സ്റ്റെർലിങ് രക്ഷകനായി; ഇഞ്ചുറി ടൈം ഗോളിൽ സിറ്റിക്ക് ജയം
ലണ്ടൻ: ഇംഗ്ലീഷ് താരം റഹീ സ്റ്റെർലിങ് രക്ഷകവേഷം കെട്ടിയപ്പോൾ, ഇഞ്ചുറി ടൈം ഗോളിലൂടെ മാഞ്ചസ്റ്റർ സിറ്റിക്ക് ജയം. ബേൺമൗത്തിനെതിരെ 2-1നായിരുന്നു മുൻ ചാമ്പ്യന്മാരുടെ ജയം. ഇഞ്ചുറി ടൈമിെൻറ ഏഴാം മിനിറ്റിൽ ഗോൾ നേടി തൊട്ടടുത്ത മിനിറ്റിൽ തന്നെ ചുവപ്പുകാർഡ് കണ്ട് കളംവിടേണ്ടിവന്നെങ്കിലും സ്റ്റെർലിങ് സിറ്റിയുടെ താരമായി മാറി.
ബേൺമൗത്തിെൻറ തട്ടകത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ 13ാം മിനിറ്റിൽ തന്നെ പെപ് ഗാർഡിയോള ഞെട്ടി. സിറ്റിയുടെ പ്രതിരോധം പിളർത്തി ചാർലി ഡാനിയൽ വലകുലുക്കുകയായിരുന്നു. ഇതോടെ ഉയിർത്തെഴുന്നേറ്റ സിറ്റി എട്ടു മിനിറ്റിനിടെ തിരിച്ചടിച്ചു. ഡേവിഡ് സിൽവയുടെ അസിസ്റ്റിൽ ബ്രസീൽ താരം ഗബ്രിയേൽ ജീസസാണ് ഗോൾ നേടിയത്. മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയെങ്കിലും സിറ്റിക്ക് വിജയഗോളിനായി ഇഞ്ചുറി ടൈം വരെ കാത്തിരിക്കേണ്ടിവന്നു. നേരത്തേ എവർട്ടണിനെതിരായ മത്സരത്തിൽ സിറ്റി സമനിലപിടിച്ചതും അവസാന സമയത്തെ സ്റ്റെർലിങ്ങിെൻറ ഗോളിലാണ്. മറ്റു മത്സരങ്ങളിൽ സ്വാൻസീ സിറ്റി ക്രിസ്റ്റൽ പാലസിനെയും (2-0) ന്യൂകാസിൽ യുനൈറ്റഡ് വെസ്റ്റ് ഹാമിനെയും (3-0) തോൽപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.