മെ​സ്സി​ക്ക്​ ഡ​ബി​ൾ; ബാ​ഴ്​​സ വി​ജ​യ​വ​ഴി​യി​ൽ

മഡ്രിഡ്: രണ്ടു തുടർ തോൽവികൾക്കു ശേഷം ബാഴ്സലോണക്ക് മെസ്സിയിലൂടെ തിരിച്ചുവരവ്. ലാ ലിഗയിൽ റയൽ സൊസീഡാഡിനെതിരെ 3-2ന് കറ്റാലൻ പട ജയിച്ചപ്പോൾ രണ്ടു ഗോൾ നേടുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്ത ലയണൽ മെസ്സിയായിരുന്നു കളം നിറഞ്ഞു നിന്നത്. ലാ ലിഗയിൽ മലാഗയോട് 2-0ത്തിനും ചാമ്പ്യൻസ് ലീഗിൽ യുവൻറസിനോട് 3-0ത്തിനും തോറ്റശേഷമായിരുന്നു ഉൗർജം നിറക്കാൻ പാകത്തിൽ ബാഴ്സയുടെ തിരിച്ചുവരവ്. ഇതോടെ ഒരു കളി കുറവ് കളിച്ച റയൽ മഡ്രിഡുമായുള്ള പോയൻറ് വ്യത്യാസം മൂന്നായി. രണ്ടു ഗോൾ നേട്ടത്തോടെ ബാഴ്സലോണക്കായി വിവിധ ഫോർമാറ്റുകളിൽ മെസ്സിയുടെ ഗോൾ നേട്ടം 498 ആയി.
ന്യൂകാമ്പിൽ വിജയം അനിവാര്യമെന്ന നിലയിലാണ് ബാഴ്സലോണ കളത്തിലിറങ്ങിയത്. രണ്ടു തുടർതോൽവികൾ മറക്കാനായി ഒരുങ്ങിപ്പുറപ്പെട്ടവർക്ക് പേക്ഷ, പ്രതിരോധത്തിൽ കോട്ടകെട്ടാൻ കഴിഞ്ഞില്ല. 17ാം മിനിറ്റിൽ മെസ്സി ഗോളടിച്ചു. സുവാരസ് നൽകിയ പാസിൽ 25 വാര അകെലനിന്ന് തൊടുത്ത ഗ്രൗണ്ട് ഷോട്ടിലായിരുന്നു മെസ്സിയുടെ ഗോൾ. 37ാം മിനിറ്റിൽ മെസ്സി വീണ്ടും വലകുലുക്കി. ഇത്തവണ െക്രഡിറ്റ് മുഴുവൻ സുവാരസിന്. ഉറുഗ്വായ് താരത്തിെൻറ ഷോട്ടിന് സൊസീഡാഡ് ഗോളി ജെറോനിമോ റൂലി തടയിെട്ടങ്കിലും അരികിലുണ്ടായിരുന്ന മെസ്സി പന്ത് പോസ്റ്റിലേക്ക് നീക്കിയിട്ടു. എന്നാൽ, 42ാം മിനിറ്റിൽ ബാഴ്സലോണ പ്രതിരോധത്തിന് പിഴവ് പറ്റി. വിങ്ബാക്ക് സെർജി റോബർേട്ടായെയും ആന്ദ്രെ ഗോമസിനെയും മറികടന്ന് ഇനിഗോ മാർട്ടിനസ് തൊടുത്ത ഷോട്ട് ഗോൾലൈനിൽ നിലയുറപ്പിച്ചിരുന്ന സാമുവൽ ഉമിറ്റിയുടെ കാലിൽ തട്ടി സെൽഫ് ഗോളാവുകയായിരുന്നു. പിന്നീട് ആദ്യ പകുതി അവസാനിക്കുന്നതിനു മുമ്പ്, സസ്പെൻഷനിലായ നെയ്മറിന് പകരക്കാരനായി ഇറങ്ങിയ പാകോ അൽകെയ്സർ (44ാം മിനിറ്റ്) മെസ്സിയുടെ അസിസ്റ്റിൽ ഗോൾ നേടി ബാഴ്സക്ക് ലീഡ് നൽകി. 
എന്നാൽ, ആദ്യ പകുതിക്ക് വിസിലൂതാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ ഇഞ്ചുറി ടൈമിൽ സൊസീഡാഡ് വീണ്ടും തിരിച്ചടിച്ചു. സാബി പ്രീേട്ടായായിരുന്നു സ്കോറർ. ബാഴ്സയുടെ പ്രതിരോധത്തിലെ പിഴവിലാണ് രണ്ടാം ഗോളും വഴങ്ങുന്നത്. ഇത്തവണ ജെറാഡ് പിക്വെയും ജോർഡി ആൽബയും നോക്കിനിൽക്കെയായിരുന്നു ഗോൾ. 
Tags:    
News Summary - rael

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.