പാരിസ്: രണ്ടാഴ്ച മുമ്പ് പാരിസിൽ 4^0ത്തിന് ബാഴ്സലോണയെ തകർത്ത് ധീരന്മാരായി സ്പെയിനിലേക്ക് പോയവർ, 6^1ന് തോറ്റ് മടങ്ങിയപ്പോൾ നാട്ടിൽ കാത്തിരുന്നത് ആരാധകരുടെ അമർഷവും പ്രതിഷേധവും. യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ അവസാന മിനിറ്റിൽ കീഴടങ്ങിയ നിരാശയിൽ പാരിസിൽ വിമാനമിറങ്ങിയ താരങ്ങൾക്കെതിരെ തെരുവിൽ ആരാധകർ പ്രതിഷേധിച്ചു. കളിക്കാരുടെ വാഹനങ്ങളും ആക്രമിച്ചതായി റിപ്പോർട്ടുണ്ട്. ആരാധകരുടെ നടപടിയെ ക്ലബ് അധികൃതർ അപലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.