ക​വാ​നി​ക്ക്​ ഇ​ര​ട്ട​ഗോ​ൾ;  ഫ്ര​ഞ്ച്​ ലീ​ഗിൽ പി.എസ്​.ജിക്ക്​ ഏഴാം കിരീടം

ലിയോൺ: തുടർച്ചയായ നാലാം തവണയും ഫ്രഞ്ച് ലീഗ് കപ്പ് പാരിസ് സെൻറ് ജർമെയ്ന്. ലീവ് വണിൽ ഒന്നാം സ്ഥാനക്കാരായി കുതിക്കുന്ന മോണകോയെ 4-1ന് തകർത്താണ് പി.എസ്.ജി ഏഴാം തവണ കിരീടത്തിൽ മുത്തമിട്ടത്. ഉറുഗ്വായ് താരം എഡിൻസൻ കവാനി രണ്ടു ഗോൾ നേടിയപ്പോൾ എയ്ഞ്ചൽ ഡി മരിയ, ജൂലിയൻ ഡ്രാക്സ്ലർ എന്നിവർ ഒാരോ ഗോൾ വീതവും നേടി. മൊണാകോയുെട ആശ്വാസഗോൾ തോമസ് ലീമറുടെ ബൂട്ടിൽനിന്നായിരുന്നു. 1995, 1998,  2008, 2014, 2015, 2016 വർഷങ്ങളിലാണ് ഇതിനുമുമ്പ് പി.എസ്.ജി ഫ്രഞ്ച് കപ്പ് സ്വന്തമാക്കിയത്. കപ്പ് നേട്ടത്തോടെ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ ബാഴ്സലോണയോട് േതാറ്റ് പുറത്തായതിന് പഴി ഏറെ കേൾക്കേണ്ടിവന്ന കോച്ച് ഉനയ് എംറിക്ക് സ്വന്തം ആരാധകരുടെ വിമർശനത്തിനു മുന്നിൽ പിടിച്ചുനിൽക്കാം. 2016ൽ സെവിയ്യയിൽനിന്ന് പി.എസ്.ജിയിലേക്ക് പരിശീലകനായി എത്തിയതിനുശേഷം എംറിയുടെ ആദ്യ കിരീടമാണിത്. 
 


രണ്ടാം കിരീടം ലക്ഷ്യമിട്ടായിരുന്നു മോണകോ പി.എസ്.ജിക്കെതിരെ കലാശക്കൊട്ടിനിറങ്ങിയത്. ഇതിനു മുമ്പ് രണ്ടു തവണ ഫൈനലിൽ പ്രവേശിച്ചെങ്കിലും തോൽക്കാനായിരുന്നു വിധി. മോണകോയുടെ ഗോളടിവീരൻ റഡമൽ ഫാൽകാവോ പരിക്കിെൻറ പിടിയിലായി കരക്കിരിക്കേണ്ടിവന്നത് ടീമിന് തിരിച്ചടിയായി.
 

Tags:    
News Summary - PSG beat Monaco to win League Cup, closer to defending treble

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.