പാരിസ്: ഇൗഗോ പ്രശ്നങ്ങൾക്കും പെനാൽറ്റിതർക്കത്തിനും പി.എസ്.ജിയിൽ അവസാനം. ലോകോത്തര താരങ്ങൾ സമ്മേളിച്ച ഫ്രഞ്ച് ഗ്ലാമർ ക്ലബ് പാരിസ് സെൻറ് ജർമെയ്ൻ സ്വന്തം തട്ടകത്തിൽ ബോർഡോയെ തകർത്തുവിട്ടത് 6-2നാണ്. സൂപ്പർതാരം നെയ്മർ രണ്ടു ഗോളുകളുമായി കളംനിറഞ്ഞു.
30 വാര അകലെനിന്ന് ലഭിച്ച ഫ്രീകിക്ക് വലയിലെത്തിച്ച നെയ്മറിെൻറ അത്ഭുതപ്രകടനം കണ്ട് സ്റ്റേഡിയം അമ്പരന്നു. പിന്നാലെ 12ാം മിനിറ്റിൽ നെയ്മർ തന്നെ ഒരുക്കിക്കൊടുത്ത പാസിൽ കവാനിയും ഗോൾ നേടി. തോമസ് മ്യൂനിയർ (21), നെയ്മർ (40-പെനാൽറ്റി), യുവാൻ ഡ്രാക്സ്ലർ (45), എംബാപ്പെ (58) എന്നിവർ ബോർഡോയെ തരിപ്പണമാക്കി. ബോർഡോക്കായി സാൻകാരെ (31), മാൽകം (90) എന്നിവർ ഗോൾ നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.