ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിക്കും ലിവർപൂളിനും ജയം. സ്റ്റാംഫോഡ് ബ്രിഡ്ജിൽ ചെൽസി ന്യൂകാസിൽ യുനൈറ്റഡിനെ 3-1ന് തോൽപിച്ചപ്പോൾ ലിവർപൂൾ, ബ്രൈറ്റൺ ആൽബിയോണിനെ 5^1ന് വീഴ്ത്തി. ചെൽസിക്കായി ഏഡൻ ഹസാർഡ് രണ്ടും അൽവാര മൊറാറ്റ ഒരു ഗോളും നേടി.
ലിവർപൂളിനായി റോബർടോ ഫിർമീേന്യാ രണ്ടും എംറെ കാൻ, ഫിലിപ് കൗടീന്യോ എന്നിവർ ഒാരോ ഗോളും നേടി. അഞ്ചാം ഗോൾ സെൽഫായി പിറന്നു. മറ്റു മ ത്സരങ്ങളിൽ ലെസ്റ്റർ സിറ്റി 1^0ത്തിന് ബേൺലിയെയും, എവർട്ടൻ 2^0ത്തിന് ഹഡർഫീൽഡിനെയും തോൽപിച്ചു. ടോട്ടൻഹാം വാറ്റ്ഫോഡ് പോരാട്ടം 1^1ന് സമനിലയിൽപിരിഞ്ഞു.
15 കളിയിൽ 32 പോയൻറുമായി ചെൽസി മൂന്നും, 29 പോയൻറുമായി ലിവർപൂൾ നാലും സ്ഥാനത്താണ്. ടോട്ടൻഹാം (25) ആറാം സ്ഥാനത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.