Posted On
date_range Updated On
date_range കാറ്റലോണിയയിൽ പ്രക്ഷോഭം: എൽ ക്ലാസിക്കോ മാറ്റി
മഡ്രിഡ്: ലോകത്തിെല ഏറ്റവും വാശിയേറിയ ക്ലബ് ഫുട്ബാൾ മത്സരങ്ങളിൽ ഒന്നാണ് സ്പാ നിഷ് വമ്പന്മാരായ ബാഴ്സലോണയും റയൽ മഡ്രിഡും നേരിട്ട് ഏറ്റുമുട്ടുന്ന ‘എൽ ക്ലാസിക്കോ’. ഫുട്ബാൾ മത്സരമെന്നതിലുപരി രാഷ്ട്രീയപ്രാധാന്യംകൂടി കൈവരുന്ന മത്സരം കാണാനായി കോടിക്കണക്കിന് ആരാധകരാണ് കാത്തിരിക്കുന്നത്.
എന്നാൽ ബാഴ്സലോണ ഉൾപ്പെടുന്ന സ്പാനിഷ് പ്രവിശ്യയായ കാറ്റലോണിയയിൽ പ്രക്ഷോഭം ശക്തമായതിനെത്തുടർന്ന് സീസണിലെ ആദ്യ എൽ ക്ലാസിക്കോ മാറ്റിവെക്കാൻ തീരുമാനിച്ചു. ഒക്ടോബർ 26ന് ബാഴ്സയുടെ ഹോം ഗ്രൗണ്ടായ നൂകാംപിലായിരുന്ന എൽക്ലാസിക്കോക്ക് വേദിയൊരുക്കിയിരുന്നത്. ഡിസംബർ 18ന് മത്സരം നടത്താൻ ഇരുടീമുകളും സമ്മതിച്ചതായാണ് വിവരം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.