ക്രിസ്റ്റ്യാനോയുടെ ഗോളടി നിലച്ചു; പോർച്ചുഗലിനെ തകർത്ത് ഡച്ചുകാർ

ജ​നീ​വ: ലോകകപ്പിന് മുന്നോടിയായുള്ള അ​ന്താ​രാ​ഷ്​​ട്ര സൗ​ഹൃ​ദ ഫു​ട്​​ബാ​ൾ മ​ത്സ​ര​ത്തി​ൽ നെ​ത​ർ​ല​ൻ​ഡ്​​സി​നോട് തോറ്റ് പോ​ർ​ചു​ഗ​ൽ. എതിരില്ലാത്തെ മൂന്ന് ഗോളുകൾക്കാണ് ക്രിസ്റ്റ്യാനോയും സംഘവും സ്വി​റ്റ്​​സ​ർ​ല​ൻ​ഡി​ലെ ജ​നീ​വ​യി​ൽ തോൽവിയേറ്റു വാങ്ങിയത്.

ലോ​ക​ക​പ്പ്​ യോ​ഗ്യ​ത​യി​ല്ലാ​തെ പു​റ​ത്താ​യ നെ​ത​ർ​ല​ൻ​ഡ്സിനായി മുൻ മാഞ്ചസ്റ്റർ യുനൈറ്റഡ് വിങ്ങർ ഡപേ(11), മുൻ ലിവർപൂൾ ഫോർവേർഡ് റയാൻ ബാബൽ (32), വാൻ ഡിക്(45'+2) എന്നിവരാണ് ഗോൾ നേടിയത്. പോർച്ചുഗൽ നിരയിൽ കവാകോ കൻസലോ 61ാം മിനിട്ടിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തായി.


തുടർച്ചയായി ഒമ്പത് മത്സരങ്ങളിലായി ഗോളടിച്ചു കൂട്ടിയിരുന്ന റയൽ മാഡ്രിഡ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഇന്നലെ വല കുലുക്കാനായില്ല. ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യു​ടെ ഇ​ഞ്ചു​റി സ​മ​യ​ത്തെ ര​ണ്ടു ഗോ​ളി​ൽ കഴിഞ്ഞ ദിവസം ഇൗ​ജി​പ്​​തി​നെ 2-1ന്​ ​പോ​ർ​ചു​ഗൽ തോ​ൽ​പി​ച്ചിരുന്നു. ​

Tags:    
News Summary - portugal netherlands- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.