ക്രിസ്​റ്റ്യാനോ എത്തി; അങ്കം ജയിച്ച്​ പോർചുഗൽ 

ലിസ്​ബൻ: സൂപ്പർ താരം ക്രിസ്​റ്റ്യാനോ റൊണാൾ​േഡായുടെ വരവോടെ ആവേശവും ഉന്മേഷവും വീണ്ടെടുത്ത പറങ്കിപ്പട ജയത്തോടെ ലോകകപ്പിനൊരുങ്ങി. റഷ്യയിലേക്കു പറക്കുന്നതിനു മുമ്പുള്ള അവസാന മത്സരത്തിൽ അൽജീരിയയെ 3-0ത്തിന്​ പോർചുഗൽ​ തോൽപിച്ചു. വലൻസിയൻ മിഡ്​ഫീൽഡർ ഗോൺസാലോ ഗോഡസ്​ രണ്ടു ഗോളുമായി മിന്നിച്ചപ്പോൾ, സൂപ്പർ താരം ക്രിസ്​റ്റ്യാനോ റൊണാൾഡോ ഒരുക്കിക്കൊടുത്ത പാസിൽ ബ്രൂണോ ഫെർണാണ്ടസ്​ മറ്റൊരു ഗോൾ നേടി. 

തുനീഷ്യക്കെതിരെയും (2-2) വമ്പന്മാരായ ബെൽജിയത്തിനെതിരെയും (0-0) സംഭവിച്ച സമനിലക്കുരുക്കി​​​െൻറ ആഘാതം മറക്കാനുറച്ചായിരുന്നു പോർചുഗൽ അവസാന സന്നാഹത്തിന്​ തയാറെടുത്തത്​. ആ രണ്ടു മത്സരങ്ങളിലും ഇല്ലാതിരുന്ന സൂപ്പർ താരം ക്രിസ്​റ്റ്യാനോ റൊണാൾഡോ ആദ്യ ഇലവനിലെത്തിയപ്പോൾ, പോർചുഗൽ മുന്നേറ്റത്തിന്​ വീര്യംകൂടി. താര​ത്തി​​​െൻറ 150ാം അന്താരാഷ്​ട്ര മത്സരം ജയത്തോടെ വർണാഭമാക്കുകയും ചെയ്​തു​. 
ക്രിസ്​റ്റ്യാനോയെ ഏക സ്​ട്രൈക്കറാക്കി 4-2-3-1 പൊസിഷനിലായിരുന്നു പോർചുഗൽ കോച്ച്​ ഫെർണാണ്ടോ സാ​േൻറാസ്​ ടീമിനെയൊരുക്കിയത്​.

തുടക്കം മുതലേ ആക്രമണം കനപ്പിച്ച പറങ്കികൾക്ക്​ 17ാം മിനിറ്റിൽ തന്നെ ഗോളെത്തി. മാഞ്ചസ്​റ്റർ സിറ്റി താരം ബെർണാഡോ സിൽവ ബോക്​സിന്​ അകത്തുനിന്നും നൽകിയ ഹെഡർ പാസ്​ ഗോൺസാലോ ഗോഡസ്​ അകത്താക്കുകയായിരുന്നു. പിന്നാലെ, 37ാം മിനിറ്റിൽ സ്​പോർട്ടിങ്​ താരം ബ്രൂണോ ഫെർണാണ്ടസ്​ നേടിയ ഗോളി​​​െൻറ ​െക്രഡിറ്റ്​ ക്രിസ്​റ്റ്യാനോക്കാണ്​. അളന്നു മുറിച്ച്​ ഇടതുവിങ്ങിൽനിന്ന്​ ക്രിസ്​റ്റ്യാനോ നൽകിയ പാസ്​ ബ്രൂണോ അനായാസം ഹെഡറിലൂടെ ഗോളാക്കി.  ഗോൺസാലോ ഗോഡസ് തന്നെ (55)​ മനോഹരമായ ഹെഡറിലൂടെ മൂന്നാം ഗോളും നേടി പട്ടിക പൂർത്തിയാക്കി. ലോകകപ്പിൽ സ്​പെയി​നിനെതിരെയാണ്​ (ജൂൺ 18) പോർചുഗലി​​​െൻറ ആദ്യ മത്സരം.

Tags:    
News Summary - Portugal 3-0 Algeria -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.