ബര്‍ലിന്‍: സീസണ്‍ അവസാനത്തോടെ ഫുട്ബാള്‍ കരിയര്‍ അവസാനിപ്പിക്കുമെന്ന് ജര്‍മനിയുടെ ലോകചാമ്പ്യന്‍ നായകന്‍ ഫിലിപ് ലാം. ബയേണ്‍ മ്യൂണിക്കിന്‍െറ സ്പോര്‍ട്സ് ഡയറക്ടര്‍ സ്ഥാനം ഏറ്റെടുക്കണമെന്ന വാഗ്ദാനം നിരസിച്ചാണ് അടുത്ത ജൂണോടെ പ്രതിരോധത്തിലെ സൂപ്പര്‍ താരം ബൂട്ടഴിക്കുന്നത്. ക്ളബ് കരാര്‍ ബാക്കിനില്‍ക്കെയാണ് ബയേണ്‍ ക്യാപ്റ്റന്‍ കരിയറിന് അന്ത്യം കുറിക്കാന്‍ തീരുമാനിച്ചത്.
33കാരനായ ഫിലിപ് ലാം കഴിഞ്ഞ ശനിയാഴ്ച ബയേണിനായി തന്‍െറ 500ാം മത്സരം കളിച്ചിരുന്നു. 2010ല്‍ ജര്‍മനിയെ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച താരം, 2014 ബ്രസീല്‍ ലോകകപ്പോടെ ദേശീയ ടീമില്‍ നിന്നും വിരമിച്ചു. 1995ല്‍ 11ാം വയസ്സില്‍ ബയേണ്‍ മ്യൂണിക്കിന്‍െറ ഭാഗമായി ലാം 2003-04 സീസണില്‍ സ്റ്റുട്ട്ഗട്ടില്‍ വായ്പ അടിസ്ഥാനത്തില്‍ കളിച്ചതൊഴിച്ചാല്‍ കരിയര്‍ മുഴുവന്‍ ബയേണിനൊപ്പമായിരുന്നു. ഏഴ് തവണ ജര്‍മന്‍ ബുണ്ടസ് ലിഗയും, ആറ് ജര്‍മന്‍ കപ്പും, 2013ലെ യുവേഫ ചാമ്പ്യന്‍സ് ലീഗിലും ബവേറിയന്മാര്‍ കിരീടമണിഞ്ഞപ്പോള്‍ നിര്‍ണായക സാന്നിധ്യമായി ലാമുണ്ടായിരുന്നു.
2019വരെ കരാര്‍ ബാക്കിയുള്ള ലാമിന്‍െറ പെട്ടെന്നുള്ള വിരമിക്കല്‍ പ്രഖ്യാപനം ബയേണ്‍ മ്യൂണിക് ആരാധകരെയും മാനേജ്മെന്‍റിനെയും വിഷമവൃത്തിയിലാക്കി. ‘വിരമിക്കല്‍ തീരുമാനം പുന$പരിശോധിക്കാന്‍ ഞങ്ങള്‍ അഭ്യര്‍ഥിച്ചിരുന്നു. പക്ഷേ, അദ്ദേഹം കളി നിര്‍ത്തുകയാണ്. പെട്ടെന്നുള്ള പ്രഖ്യാപനം ഞെട്ടിച്ചു.എങ്കിലും, ബയേണിന്‍െറ വാതിലുകള്‍ അദ്ദേഹത്തിനായി തുറന്നിടും’ -ക്ളബ് പ്രസിഡന്‍റ് കാള്‍ഹെയ്ന്‍ റുമിനിഷെ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.