Posted On
date_range Updated On
date_range പെലെ കുഴഞ്ഞു വീണെന്ന്; വാർത്തകൾ നിഷേധിച്ച് വക്താവ്
ഫുട്ബാൾ ഇതിഹാസം പെലെ കുഴഞ്ഞു വീണതായി റിപ്പോർട്ടുകൾ. 77കാരനായ പെലെ അസുഖ ബാധിതനായി വ്യാഴായ്ചയാണ് കുഴഞ്ഞുവീണത്. തുടർന്ന് അദ്ദേഹത്തെ ബ്രസീലിലെ ആശുപത്രിയിൽ എത്തിച്ചതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ വാർത്തകൾ നിഷേധിച്ച് പെലെയുടെ ഒൗദ്യോഗിക വക്താവ് രംഗത്തെത്തി.
ബ്രസീലിലെ വീട്ടിൽ പെലെ വിശ്രമിക്കുകയാണെന്ന് പെലെയുടെ വക്താവ് പറഞ്ഞു. പെലെയെ ആശുപത്രിയിൽ പ്രവേശിച്ചെന്ന വാർത്തൾ അദ്ദേഹം നിഷേധിച്ചു. ഫുട്ബോൾ എഴുത്തുകാരുടെ കൂട്ടായ്മ (എഫ് ഡബ്ല്യു എ)യുടെ ആദരം ഏറ്റുവാങ്ങുന്നതിനായി ലണ്ടനിലേക്ക് പോകാനാരിക്കുകയായിരുന്നു പെലെ. 77 കാരനായ പെലെയെ അടുത്ത കാലത്ത് വൃക്കരോഗത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.