പാരിസ്: ഫ്രഞ്ച് ഡിഫൻഡറും മുൻ മാഞ്ചസ്റ്റർ യുനൈറ്റഡ് നായകനുമായ പാട്രിസ് എവ്റ ബ ൂട്ടഴിച്ചു. പ്രീമിയർ ലീഗ് ക്ലബായ വെസ്റ്റ്ഹാമിനായാണ് കഴിഞ്ഞ സീസണിൽ കളത്തിലിറ ങ്ങിയത്. അലക്സ് ഫെർഗൂസെൻറ അരുമശിഷ്യനായിരുന്ന എവ്റ 379 മത്സരങ്ങളിൽ യുനൈറ്റഡ് ജഴ്സിയണിഞ്ഞു. അഞ്ച് പ്രീമിയർ ലീഗ്, മൂന്ന് ലീഗ് കപ്പ്, ഒരു ചാമ്പ്യൻസ് ലീഗ് എന്നീ വിജയങ്ങളിൽ യുനൈറ്റഡിനൊപ്പം പങ്കാളിയായി.
2014ൽ യുവൻറസിലേക്ക് കൂടുമാറിയ എവ്റ അവിടെ രണ്ട് സീരി എ കിരീടങ്ങൾ ചൂടിയശേഷം സ്വന്തം നാട്ടിലെ മാഴ്സക്ക് കളിച്ചശേഷമാണ് വെസ്റ്റ്ഹാമിലെത്തിയത്. വിരമിച്ചശേഷം കോച്ചിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനമെന്ന് എവ്റ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.