Posted On
date_range Updated On
date_range ജർമൻ ബോംബറുകൾ തകർത്ത ഒാൾഡ് ട്രഫോഡ്
ഫുട്ബാൾ ആരാധകരുടെ ഇഷ്ട ഇടങ്ങളിൽ ഒന്നാണ് മാഞ്ചസ്റ്റർ യുനൈറ്റഡിെൻറ ഹോം ഗ്രൗ ണ്ടായ ഒാൾഡ് ട്രഫോഡ്. കളിക്കാരും കാണികളും ഒരിക്കലെങ്കിലുമെത്താൻ കൊതിക്കുന്ന മണ്ണ ്. ഇൗ ഒാൾഡ് ട്രഫോഡിനെ ബോംബിങ്ങിലൂടെ ചാമ്പലാക്കിയതിെൻറ ഒാർമദിനമാണിന്ന്.
1945 മ ാർച്ച് 11ന് രണ്ടാം ലോകയുദ്ധത്തിനിടെ ട്രേഫാഡ് പാർക്കിനെ ലക്ഷ്യമിട്ട ജർമൻ ബോംബർ വിമാനങ്ങൾക്ക് ഒന്നു പിഴച്ചപ്പോൾ തകർന്നത് ഒാൾഡ് ട്രഫോഡ് സ്റ്റേഡിയം. ഇടക്കാലത്ത് ബ്രിട്ടീഷ് സഖ്യസേനയുടെ താവളമായിരുന്ന സ്റ്റേഡിയം ലക്ഷ്യവെച്ചാണ് ആക്രമണം നടന്നതെന്നും ആരോപണമുണ്ട്. 1940 ഡിസംബറിലും ജർമൻ ബോംബറുകൾ സ്റ്റേഡിയം ലക്ഷ്യമിട്ട് ആക്രമണം നടത്തിയിരുന്നു. രണ്ടാം ബോംബിങ്ങിൽ കാര്യമായ നാശനഷ്ടമുണ്ടായതോടെ ഒാൾഡ് ട്രഫോഡിൽ ദീർഘകാലം കളി മുടങ്ങി.
ഇക്കാലങ്ങളിൽ നഗരവൈരികളായ മാഞ്ചസ്റ്റർ സിറ്റിയുടെ വേദിയായിരുന്ന മെയിൻ റോഡായിരുന്നു യുനൈറ്റഡിെൻറ വേദി. യുദ്ധാനന്തര നഷ്ടം കണക്കാക്കാൻ നിയോഗിച്ച വാർ ഡാമേജ് കമീഷെൻറ കണക്കെടുപ്പിൽ യുനൈറ്റഡിന് സാമ്പത്തിക സഹായം ലഭിച്ചതോടെ സ്റ്റേഡിയം പുനർനിർമാണം തുടങ്ങി. അങ്ങനെ 1949ലാണ് ഒാൾഡ് ട്രഫോഡ് വീണ്ടും കളിക്ക് പാകമാവുന്നത്. 1949 ആഗസ്റ്റ് 24ന് ബോൾട്ടൻ വണ്ടറേഴ്സിനെതിരായ മത്സരത്തിലൂടെ ട്രഫോഡിൽ വീണ്ടും പന്തുരുണ്ടു തുടങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.